Chapter Title : മാളവിക 2 [Abhisha]
വിശ്വസിക്കാനായില്ല.
അമ്മ: "എന്താ മോളേ നീ ഈ പറയുന്നത്? നിനക്ക് ആ ജനലിന്റെ കാര്യം പറഞ്ഞ് വല്ലാത്ത പേടിയായിരുന്നല്ലോ?"
മാളവിക (പുച്ഛത്തോടെ): "പേടിച്ചിട്ട് എന്തിനാ അമ്മേ? എന്റെ ഭർത്താവിന് ഇല്ലാത്ത പേടി എനിക്ക് എന്തിനാ? പൈസ കിട്ടുമെങ്കിൽ ഞാൻ എന്തായാലും അവർക്ക് പ്രശ്നമില്ലല്ലോ. അച്ഛൻ സന്തോഷമായിട്ട് ഇരുന്നോ. ഇനി ഇതിന്റെ പേരിൽ ഞാൻ ഒരു പരാതിയും പറയില്ല."
അത്രയും പറഞ്ഞ് അവൾ ആരെയും നോക്കാതെ അടുക്കളയിലേക്ക് നടന്നു. മോഹനൻ ആശ്വാസത്തോടെ ഒരു ദീർഘശ്വാസം വിട്ടു. "കണ്ടോ, ഞാൻ പറഞ്ഞില്ലേ അവൾക്ക് ബുദ്ധി വരുമെന്ന്. രാഹുൽ ഒന്ന് ഉപദേശിച്ചപ്പോൾ എല്ലാം ശരിയായി."
പക്ഷേ മാളവികയുടെ ഉള്ളിലെ മാറ്റം അവർ ആരും അറിഞ്ഞില്ല. അവൾ നേരെ അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു.
രാഹുലുമായുള്ള വഴക്കിന് ശേഷം തലവേദന എടുത്ത് മുറിയിൽ തളർന്നു കിടക്കുകയായിരുന്നു മാളവിക. മുറിയിൽ നേർത്ത വെളിച്ചം മാത്രം. ആ സമയത്താണ് അവളുടെ ഫോൺ ശബ്ദിച്ചത്. നോക്കിയപ്പോൾ രോഹിതിന്റെ അനിയത്തി രോഹിണിയാണ്. മാളവിക പതുക്കെ ഫോണെടുത്തു.
മാളവിക: "ഹലോ, രോഹിണി..."
രോഹിണി: "എന്താ ചേച്ചി ഒരു ഉഷാറില്ലാത്തത്? ഉറക്കത്തിലായിരുന്നോ? ഞാൻ ഒരു കാര്യം പറയാനാ വിളിച്ചത്. അടുത്ത ആഴ്ചത്തെ കല്യാണത്തിന്റെ കാര്യം മറന്നോ? നമ്മൾ എല്ലാവരും ഗ്രൂപ്പിൽ ഡിസൈഡ് ചെയ്തത് ഓർമ്മയുണ്ടല്ലോ, ബ്ലൂ കളർ സാരിയാണ് എല്ലാവരും ഉടുക്കുന്നത്."
മാളവിക ഒന്ന് ദീർഘശ്വാസം വിട്ടു. കല്യാണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൾ.
രോഹിണി: "ചേച്ചി കേൾക്കുന്നുണ്ടോ? എല്ലാവരും ഒരേ ഷേഡിലുള്ള ബ്ലൂ സാരി എടുക്കണം. എങ്കിലേ ഫോട്ടോയിലൊക്കെ ഒരു ഭംഗിയുണ്ടാകൂ. അതുകൊണ്ട് നമുക്ക് നാളെ ഷോപ്പിംഗിന്
💬 Comments
View all comments