Chapter Title : മാളവിക 2 [Abhisha]
അവിടെ ബിസിനസ്സ് സൈഡിലാണ് സാർ. പക്ഷേ സംസാരിക്കാനൊന്നും അധികം സമയം കിട്ടാറില്ല."
വിനോദ് സാർ: "അത് ശരിയല്ല ടീച്ചർ. ദൂരെയുള്ളവർ തമ്മിൽ എപ്പോഴും ആ ഒരു കണക്ഷൻ വേണം. എന്റെ ഭാര്യയോട് ഞാൻ എല്ലാം ഷെയർ ചെയ്യാറുണ്ട്. അവളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. മാളവിക ടീച്ചറും രാഹുലും തമ്മിൽ അങ്ങനെയല്ലേ?"
മാളവിക മറുപടിയൊന്നും പറയാതെ ചായക്കപ്പിലേക്ക് നോക്കിയിരുന്നു. വിനോദ് സാറിന്റെ കുടുംബജീവിതത്തിലെ ആ സ്നേഹവും പരസ്പര ബഹുമാനവും കണ്ടപ്പോൾ അവൾക്ക് രാഹുലിനോടുള്ള ദേഷ്യം വർദ്ധിക്കുകയാണ് ചെയ്തത്. തന്റെ ഭർത്താവിൽ നിന്ന് കിട്ടാത്ത ആ പരിഗണന മറ്റൊരാൾക്ക് തന്റെ ഭാര്യയോടുള്ളത് കേട്ടപ്പോൾ അവൾക്ക് വല്ലാത്തൊരു ശൂന്യത തോന്നി.
വിനോദ് സാർ: "എന്താ ടീച്ചർ ഒന്നും മിണ്ടാത്തത്? വല്ല പ്രശ്നവുമുണ്ടോ?"
മാളവിക: "ഏയ് ഒന്നുമില്ല സാർ. സാർ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി. എല്ലാവർക്കും ഇങ്ങനെയൊരു സപ്പോർട്ട് കിട്ടാറില്ലല്ലോ."
മാളവിക എഴുന്നേറ്റു. വിനോദ് സാറിന്റെ ആ സംസാരം അവളിൽ പുതിയ ചിന്തകൾക്ക് തുടക്കമിട്ടു. തന്നെ സ്നേഹിക്കാത്തവന് വേണ്ടി എന്തിന് താൻ സങ്കടപ്പെടണം എന്നൊരു ഭാവം അവളുടെ മുഖത്ത് തെളിഞ്ഞു.
ബെല്ലടിച്ചതോടെ മാളവികയും വിനോദ് സാറും സംസാരം നിർത്തി എഴുന്നേറ്റു. രണ്ടുപേരും ഒരുമിച്ചാണ് സ്റ്റാഫ് റൂമിലേക്ക് നടന്നത്. നടക്കുമ്പോഴും വിനോദ് സാർ തന്റെ ദുബായ് യാത്രകളെക്കുറിച്ചും അവിടുത്തെ വിശേഷങ്ങളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു.
സ്റ്റാഫ് റൂമിലെത്തി തന്റെ സീറ്റിലിരുന്ന് ഫോൺ എടുത്തു നോക്കിയപ്പോഴാണ് സുഹൃത്തായ രോഹിണിയുടെ മെസ്സേജ് മാളവിക കണ്ടത്.
രോഹിണിയുടെ മെസ്സേജ്:
"മാളൂ, ഇന്ന് ഈവനിംഗ് ഞാൻ ടൗണിൽ വരുന്നുണ്ട്. നമുക്ക് ഒരുമിച്ച് പോയി സാരിയെടുക്കാം. രോഹിത് ഏട്ടന്റെ കല്യാണത്തിന്
💬 Comments
View all comments