0%

Chapter Title : മാളവിക 2 [Abhisha]

Author : Abhisha Read All Parts 3.2K

തോളിൽ പടരുന്നുണ്ടായിരുന്നു. അവൾ മേശപ്പുറത്തിരുന്ന കണ്മഷിയെടുത്ത് കണ്ണുകളിൽ പടർത്തി, ഒരു ചെറിയ കറുത്ത പൊട്ടും തൊട്ടു.

അവൾ തന്റെ ബാഗ് കയ്യിലെടുത്തു.അവൾ മുറിയിലെ ലൈറ്റുകൾ അണച്ചു. ഒരു ദീർഘശ്വാസമെടുത്ത് അവൾ പതുക്കെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.മുറിയിൽ നിന്ന് പുറത്തിറങ്ങിയ മാളവിക ഡൈനിംഗ് ടേബിളിന് അരികിൽ ചായ കുടിക്കാൻ ഇരുന്നു.

അച്ഛൻ പറഞ്ഞു: "മോളേ, രാഹുൽ ഇല്ലാത്തതുകൊണ്ട് നീ വരാതിരിക്കരുത്. നീ എങ്ങനെയായാലും വരണം. രോഹിത്തിന്റെ വലിയ ആഗ്രഹമാണ് നീ അവിടെ ഉണ്ടാവണമെന്നത്. നീ വന്നില്ലെങ്കിൽ അവർക്കെല്ലാം വലിയ വിഷമമാവും."

അമ്മയും അത് ശരിവെച്ചു: "അതെ മോളേ,

"ശരി അച്ഛാ, ഞാൻ ലീവ് എടുത്തോളാം. കല്യാണത്തിന് ഞാൻ ഉണ്ടാകും," എന്ന് പറഞ്ഞ് മാളവിക സമ്മതം അറിയിച്ചു.

അവൾ ഊണുമേശയിൽ നിന്നും പതുക്കെ എഴുന്നേറ്റു. അപ്പോഴാണ് അവൾ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കിയത്. സമയം ഒരുപാട് വൈകിയിരിക്കുന്നു! കുളിക്കാനും ഒരുങ്ങാനും എടുത്ത സമയം കാരണം സ്കൂളിൽ എത്താൻ വൈകുമെന്ന് അവൾക്ക് മനസ്സിലായി.ഹാൻഡ് ബാഗും തോളിലിട്ട്, അച്ഛനോടും അമ്മയോടും തിടുക്കത്തിൽ യാത്ര പറഞ്ഞ് മാളവിക വീട്ടുമുറ്റത്ത് നിന്നും ജംഗ്ഷനിലേക്ക് ഓടുകയായിരുന്നു. സമയം ഒരുപാട് വൈകിയതിനാൽ സ്കൂളിലേക്കുള്ള ബസ് കിട്ടുമോ എന്ന ആശങ്ക അവളെ വല്ലാതെ അസ്വസ്ഥയാക്കി.

ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ കിതച്ചുക്കൊണ്ട് എത്തിയപ്പോഴാണ് മാളവിക സൗമ്യ മിസ്സിനെ അവിടെ കണ്ടത്. സൗമ്യ മിസ്സിനെ കണ്ടപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി.

സൗമ്യ മിസ്സ്: "എന്താ മാളവിക ഇത്ര വൈകിയത്?

ആ നിമിഷം തന്നെ ഹോൺ മുഴക്കിക്കൊണ്ട് സ്കൂളിലേക്കുള്ള ബസ് സ്റ്റോപ്പിൽ വന്നു നിന്നു.

സൗമ്യ മിസ്സ്: "വാ മാളവിക, ബസ് വന്നു.

💬 Comments

View all comments