0%

Chapter Title : മാളവിക 3 [Abhisha]

Author : Abhisha Read All Parts 22.8K

നിന്നെ കാണണം എന്ന് തോന്നുന്നു. നിന്റെ ആ ശബ്ദം കേൾക്കുമ്പോൾ ഒരു സമാധാനം. ടൗണിൽ പോയ കാര്യമൊക്കെ അമ്മ പറഞ്ഞു. നീ എങ്ങനെയുണ്ട്? ഇന്ന് എന്ത് വസ്ത്രമാ ഇട്ടത്? നീ എപ്പോഴും സുന്ദരിയാ..."

രാഹുൽ ഓരോന്ന് പുലമ്പാൻ തുടങ്ങിയപ്പോൾ മാളവികയ്ക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ലഹരിയിൽ ആടിയുലയുന്ന തന്റെ പ്രതിശ്രുത വരൻ.

മാളവിക: "ഏട്ടൻ ഇപ്പോൾ പോയി കിടന്നുറങ്ങ്. രാവിലെ ബോധം വന്നിട്ട് നമുക്ക് സംസാരിക്കാം. ഞാൻ ഫോൺ വയ്ക്കുകയാണ്."

അവൾ ഫോൺ കട്ട് ചെയ്തു എങ്കിലും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.

അവൾ ലൈറ്റ് അണച്ച് കട്ടിലിൽ കിടന്നു. ജനലിലൂടെ വരുന്ന നിലാവെളിച്ചം മുറിയിൽ പടർന്നു കിടക്കുന്നു.

അവൾ കട്ടിലിൽ കിടന്ന് ഇൻസ്റ്റാഗ്രാമിലെ റീലുകൾ വെറുതെ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു.

പെട്ടെന്നാണ് ഫോണിന്റെ മുകളിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ മിന്നിമറഞ്ഞത്. നോക്കിയപ്പോൾ അർജുനാണ്! ആ സമയത്ത് അവന്റെ മെസ്സേജ് കണ്ടപ്പോൾ മാളവികയുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ ഇൻസ്റ്റാഗ്രാം ക്ലോസ് ചെയ്ത് വേഗം വാട്സാപ്പ് തുറന്നു.

അർജുൻ: "ചേച്ചി ഉറങ്ങിയില്ലേ? എനിക്കാണെങ്കിൽ ഒട്ടും ഉറക്കം വരുന്നില്ല. മനസ്സിന് ആകെ ഒരു വല്ലാത്ത അവസ്ഥയാണ്... എന്താണെന്ന് മനസ്സിലാകുന്നില്ല. ചേച്ചിക്ക് എന്താ ഉറക്കം വരാത്തത്?"

മെസ്സേജ് വായിച്ച മാളവിക അല്പനേരം ആലോചിച്ചു. അർജുന്റെ ആ തുറന്നുപറച്ചിൽ അവളെയും വല്ലാതെ സ്പർശിച്ചിരുന്നു. അവൾ മറുപടി അയച്ചു:

മാളവിക: "എനിക്കും ഉറക്കം വരുന്നില്ല അർജുൻ. ഓരോരോ ചിന്തകളാണ്. മനസ്സിന് ഒരു അസ്വസ്ഥത പോലെ.

അർജുൻ: "ചേച്ചി, കോളേജിൽ പഠിക്കുമ്പോഴാണ് എനിക്ക് ആ കുട്ടിയോട് ഇഷ്ടം തോന്നിയത്. പേര് അർച്ചന എന്നായിരുന്നു. അന്ന് അവൾക്ക്

💬 Comments

View all comments