Chapter Title : മാളവിക 6 [Abhisha]
സാർ: "മാളവിക... ഞാൻ നിന്നെ ടൗണിൽ കൊണ്ടുവിടാം. വാ..."
മാളവിക: (ദേഷ്യത്തോടെ) "വേണ്ട... എനിക്ക് ഇങ്ങോട്ട് ഒറ്റയ്ക്ക് വരാൻ അറിയാമെങ്കിൽ ഒറ്റയ്ക്ക് പോകാനും അറിയാം. എന്റെ ബാഗ് എടുത്തു തന്നാൽ മതി."
വിനോദ് സാർ അവളെ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി അരികിലേക്ക് വന്ന് കെട്ടിപ്പിടിക്കാൻ ആഞ്ഞു. പക്ഷേ അവൾ അദ്ദേഹത്തെ ആഞ്ഞു തള്ളി മാറ്റി.
മാളവിക: "എന്നെ തൊടണ്ട! എന്റെ ബാഗ് മര്യാദയ്ക്ക് എടുത്തു തരുന്നുണ്ടോ ഇല്ലയോ? എനിക്ക് ഇപ്പോൾ തന്നെ പോകണം!"
അവളുടെ ആ രൗദ്രഭാവം കണ്ടപ്പോൾ വിനോദ് സാർ ഒന്ന് പതറി. അവൾ അടുക്കള വശത്ത് നിന്നും വീടിന്റെ മുൻഭാഗത്തേക്ക് നടന്നു. വിനോദ് സാർ അകത്തു പോയി അവളുടെ ബാഗുമായി സിറ്റൗട്ടിലേക്ക് വന്നു. അവൾ പിടിച്ചു പറിക്കുന്നത് പോലെ ബാഗ് വാങ്ങി ഗേറ്റിന് പുറത്തേക്ക് നടന്നു.
വിനോദ് സാർ: "മാളവിക... നിൽക്കൂ, ഞാൻ വണ്ടിയുടെ താക്കോൽ എടുത്തിട്ട് വരാം."
അദ്ദേഹം താക്കോൽ എടുക്കാൻ അകത്തേക്ക് ഓടിയപ്പോഴേക്കും മാളവിക റോഡിലേക്ക് ഇറങ്ങി നടന്നു തുടങ്ങിയിരുന്നു. തന്നെ തള്ളിക്കളഞ്ഞ വിനോദ് സാറിനോടുള്ള ദേഷ്യവും, അപമാനിതയായെന്ന തോന്നലും അവളുടെ ഉള്ളിൽ പുകയുന്നുണ്ടായിരുന്നു. അവളുടെ ആ വെള്ള ഷിഫോൺ സാരി കാറ്റിൽ പാറിപ്പറന്നു.അവൾ റോഡിലൂടെ വേഗത്തിൽ നടന്നു. വിനോദ് സാർ കാറുമായി വന്ന് അവളുടെ അരികിൽ നിർത്തി.
"മാളവിക... കേറൂ, ഞാൻ കൊണ്ടുവിടാം," അദ്ദേഹം താഴ്മയോടെ പറഞ്ഞു.
എന്നാൽ അവൾ അദ്ദേഹത്തെ ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ല. ഒരു ഓട്ടോറിക്ഷ കൈകാട്ടി നിർത്തി അവൾ അതിൽ കയറി. വിനോദ് സാർ നിസ്സഹായനായി നോക്കി നിൽക്കെ ഓട്ടോ വേഗത്തിൽ മുന്നോട്ട് കുതിച്ചു. വീട്ടുപടിക്കൽ
💬 Comments
View all comments