0%

Chapter Title : മാളവിക 7 [Abhisha]

Author : Abhisha Read All Parts 18.8K

അവഗണന എനിക്ക് സഹിക്കാൻ പറ്റുന്നില്ല!" രാഹുൽ കൂടുതൽ ചൂടായി.

"രാഹുൽ, പ്ലീസ്... നീ ഒന്ന് ശാന്തനാകൂ. ഇവിടെ അമ്മായിക്ക് ഒരു അപകടം പറ്റി.ഡോക്ടർമാർ കുറച്ചു ദിവസം റെസ്റ്റ് വേണമെന്നാണ് പറഞ്ഞിരിക്കുന്നത്.ഈ ടെൻഷനിൽ ഇരിക്കുമ്പോഴാണ് നീ ഇങ്ങനെ..." മാളവികയുടെ സ്വരം ഇടറി.

അമ്മായി വീണ കാര്യവും ഹോസ്പിറ്റലിലെ ഓട്ടവും എല്ലാം അവൾ വിശദമായി പറഞ്ഞു. കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം രാഹുൽ ഒന്ന് തണുത്തു, എങ്കിലും ആ നീരസം പൂർണ്ണമായും മാറിയിരുന്നില്ല.കുറച്ചു കഴിഞ്ഞ് അവർ ഡിന്നർ കഴിക്കാൻ തയ്യാറായി. അപ്പോഴേക്കും അമ്മയ്ക്കായി പ്രത്യേകം റൂം റെഡിയാക്കിയിരുന്നു. നഴ്സുമാരും അറ്റൻഡർമാരും ഒരു വീൽചെയറുമായി വന്നു.

"അമ്മേ, മെല്ലെ എഴുന്നേൽക്കാം," അർജുൻ അമ്മയെ താങ്ങിപ്പിടിച്ചു വീൽചെയറിലേക്ക് ഇരുത്തി. വേദന കൊണ്ട് അമ്മയുടെ മുഖം ഒന്ന് ചുളിഞ്ഞു. മാളവിക അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു കൂടെ നടന്നു. പുതിയ റൂമിലെ ബെഡിലേക്ക് അമ്മയെ മാറ്റിക്കിടത്തിയപ്പോൾ മാത്രമാണ് അവർക്ക് അല്പം സമാധാനമായത്.

തുടർന്ന് മാളവികയും അർജുനും അമ്മയുടെ അരികിലിരുന്ന് തന്നെ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.അർജുൻ, നീ കുറച്ചു കൂടി കഴിക്കൂ. നീ ഒന്നും കഴിച്ചിട്ടില്ലല്ലോ," മാളവിക അവന്റെ പ്ലേറ്റിലേക്ക് ചപ്പാത്തി വെച്ച് കൊടുത്തു.

"എനിക്ക് വിശപ്പില്ല ചേച്ചി... ഈ അവസ്ഥയിൽ എനിക്ക് ഒന്നും ഇറങ്ങുന്നില്ല," അർജുൻ മ്ലാനതയോടെ പറഞ്ഞു. എങ്കിലും മാളവികയുടെ നിർബന്ധത്തിന് വഴങ്ങി അവൻ പാതി മനസ്സോടെ ഭക്ഷണം കഴിച്ചു തീർത്തു.ഭക്ഷണം കഴിഞ്ഞ് മാളവിക പാത്രങ്ങൾ മാറ്റുന്നതിനിടയിലാണ് അർജുൻ അവളുടെ അടുത്തേക്ക് വന്നത്. അവന്റെ മുഖത്ത് എന്തോ വലിയൊരു ഭാരം ഒളിപ്പിച്ചു വെച്ചതുപോലെ തോന്നി.

​"ചേച്ചി..." അവൻ വിളിച്ചു.

​മാളവിക അവനെ നോക്കി.

💬 Comments

View all comments