Chapter Title : മാളവിക 8 [Abhisha]
പക്ഷേ ഇതുവരെ വിളിച്ചില്ല. ഒരുപക്ഷേ മഴ കാരണം എവിടെയെങ്കിലും പെട്ടുപോയിട്ടുണ്ടാകും," അമ്മായി ആശങ്കയോടെ പറഞ്ഞു.
മാളവിക പതിയെ എഴുന്നേറ്റ് ടേബിളിലിരുന്ന കഞ്ഞിപ്പാത്രം എടുത്തു. "അമ്മേ, ചൂടോടെ ഈ കഞ്ഞി കുടിക്ക്. എങ്കിലേ ആ മരുന്നിന്റെ ക്ഷീണം മാറൂ," അവൾ കഞ്ഞി പകർന്ന് അമ്മായിക്ക് വാരി കൊടുക്കാൻ തുടങ്ങി.കഞ്ഞി കുടിക്കുന്നതിനിടയിൽ അമ്മായി അവളോട് ചോദിച്ചു,
"നിങ്ങൾ ചെന്നപ്പോൾ തന്നെ അർജുന് ട്രെയിൻ കിട്ടിയോ മോളേ? അവന് എന്നെ ഈ അവസ്ഥയിൽ ഇട്ടു പോകാൻ ഒട്ടും താല്പര്യമില്ലായിരുന്നു. നീ കൂടെ ഉള്ളതുകൊണ്ടാ അവന് ഒരു ആശ്വാസം. പാവം, അമ്മാവനും കൂടെ ഇല്ലാത്തതുകൊണ്ട് അവന് നല്ല വിഷമമുണ്ട്."
മാളവിക ഒരു കള്ളച്ചിരിയോടെ മറുപടി നൽകി, "ട്രെയിൻ കറക്റ്റ് ടൈമിന് വന്നു അമ്മായി. അവൻ പോയി. അമ്മയുടെ കാര്യം ഞാൻ നോക്കിക്കോളാം എന്ന് വാക്ക് പറഞ്ഞിട്ടുണ്ട്.""രാഹുൽ വിളിച്ചോ മോളേ?" അമ്മായി വീണ്ടും ചോദിച്ചു.
"ഇല്ല അമ്മായി. അവൻ രാവിലെ വിളിച്ചപ്പോൾ പറഞ്ഞത് അവിടെ എന്തോ വലിയ തിരക്കിലാണെന്നാണ്. അല്പം കഴിഞ്ഞിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം," മാളവിക പറഞ്ഞു.
അമ്മായിക്ക് കഞ്ഞി കൊടുത്തു കഴിഞ്ഞ് അവൾ ആ പ്ലേറ്റും പാത്രങ്ങളും കഴുകാനായി റൂമിനുള്ളിലെ വാഷ് ബേസിനടുത്തേക്ക് നടന്നു. വെള്ളത്തിൽ കൈ കഴുകി പാത്രങ്ങൾ അടുക്കി വെക്കുന്നതിനിടയിലാണ് ടേബിളിലിരുന്ന അവളുടെ ഫോൺ ഉച്ചത്തിൽ ബെല്ലടിച്ചത്.മാളവിക വേഗം ചെന്ന് ഡിസ്‌പ്ലേയിലേക്ക് നോക്കി.
'വിനോദ് സാർ' എന്ന് തെളിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ ഉള്ളിൽ ഒരു പിണക്കം വീണ്ടും തിരതല്ലി."ഇയാൾക്ക് ഇത് എന്തിന്റെ കേടാ..." അവൾ പതുക്കെ പിറുപിറുത്തു. ആദ്യം കോൾ എടുക്കേണ്ട എന്ന് കരുതി ഫോണിന്റെ പവർ
💬 Comments
View all comments