0%

Chapter Title : മാളവിക 8 [Abhisha]

Author : Abhisha Read All Parts 63.5K

വിനോദ് സാർ ആ വഴി വന്നതുകൊണ്ട് പുള്ളി മെക്കാനിക്കിനെ ഒക്കെ വിളിച്ച് ടയർ മാറ്റി തന്നു.

അതുകൊണ്ട് ഇപ്പോൾ ഞാൻ വണ്ടി എടുത്ത് വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അത് മാത്രമല്ല, നാളെ സ്കൂളിൽ എഇഒ ഓഫീസിൽ നിന്നുള്ള വലിയ ഓഡിറ്റിംഗ് ഉണ്ട്. പ്രിൻസിപ്പൽ കലിപ്പിലാണ്. ഞാൻ ചെയ്യേണ്ട ഒത്തിരി പേപ്പർ വർക്കുകൾ വീട്ടിലെ ലാപ്‌ടോപ്പിലാണ് കിടക്കുന്നത്. ഇന്ന് രാത്രി ഉറങ്ങാതെ ഇരുന്ന് അതെല്ലാം തീർക്കണം."

​"അയ്യോ... അത്രയ്ക്ക് തിരക്കാണോ. സൂക്ഷിച്ചു വണ്ടി ഓടിക്ക് ചേച്ചി ," അർജുൻ ആശ്വസിപ്പിച്ചു. അതിനുശേഷം മാളവിക അവന്റെ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.​"അവിടെ ചെന്നൈയിൽ എന്തൊക്കെയുണ്ട് വിശേഷങ്ങൾ? നിന്റെ ക്ലാസ്സൊക്കെ എവിടെവരെയായി? റൂമിൽ ഫുഡ് ഒക്കെ കഴിച്ചോ?"​"ഇവിടെ കുഴപ്പമില്ല ചേച്ചി .

നാളെ ഒരു സെമിനാർ ഉണ്ട് അതിന്റെ ക്ലാസ്സ്‌ നാളെയാണ് തുടങ്ങുന്നത്. അതിന്റെ കുറച്ചു പേപ്പർ വർക്കുകൾ സെറ്റ് ആക്കുക്കേയായിരുന്നു ഞാൻ. റൂമിൽ ഫ്രണ്ട്സ് ഒക്കെ ഉണ്ട്. ഫുഡ് പുറത്തുനിന്ന് കഴിച്ചു," അർജുൻ തന്റെ ചെന്നൈ വിശേഷങ്ങൾ ഓരോന്നായി വിവരിച്ചു.

​അങ്ങനെ സംസാരിച്ച് സംസാരിച്ച് സമയം കടന്നുപോയി. വീട്ടിലെത്താറായപ്പോഴേക്കും അവൾ പറഞ്ഞു, "ശരി അർജുൻ, ഞാൻ വീടിന്റെ അടുത്തെത്തി. നൈറ്റ്‌ വിളിക്കാം നിന്നെ " അങ്ങനെ ഏകദേശം 7 മണിയായപ്പോഴേക്കും അവര് വീട്ടിൽ എത്തി.​വണ്ടി പതുക്കെ ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറ്റി മാളവിക കൃത്യമായി പാർക്ക് ചെയ്തു. പുറത്ത് അപ്പോഴും നേർത്ത മഴ പെയ്യുന്നുണ്ടായിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങി, വെള്ളയിൽ കറുത്ത പൂക്കളുള്ള ആ ലൂസ് ടീഷർട്ടും ട്രാക്ക് പാന്റ്സും ഒതുക്കിപ്പിടിച്ച് അവൾ വേഗം പൂമുഖത്തേക്ക് നടന്നു.

​പോക്കറ്റിൽ നിന്നും താക്കോലെടുത്ത് മെയിൻ

💬 Comments

View all comments