0%

Chapter Title : മാളവിക 8 [Abhisha]

Author : Abhisha Read All Parts 34.8K

കുറച്ച് വൈകി," അർജുൻ ബാഗ് ടേബിളിൽ വെച്ചുകൊണ്ട് പറഞ്ഞു. മാളവിക നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു.

​"അമ്മായി , ഇപ്പോൾ എങ്ങനെയുണ്ട്? ക്ഷീണം കുറവുണ്ടോ?" മാളവിക അമ്മായിയുടെ കൈകളിൽ പിടിച്ചു.

​"ഇപ്പോൾ കുഴപ്പമില്ല മോളേ. ബ്ലഡ് പ്രഷർ കുറഞ്ഞെന്ന് ഡോക്ടർ പറഞ്ഞു. നാളെ ഡിസ്ചാർജ് ചെയ്യുമെന്ന് തോന്നുന്നു," അമ്മായി ക്ഷീണിച്ച സ്വരത്തിൽ മറുപടി നൽകി.

അമ്മ: മോനെ നിന്റെ ടിക്കറ്റ് കൺഫോം ആയോ??

​"അമ്മ,ട്രെയിൻ രാത്രി പത്തിനാണ്. വണ്ടി സ്റ്റേഷനിൽ കൊണ്ടിടാൻ ആരെങ്കിലും വേണ്ടേ? ഞാൻ കാറെടുത്ത് പോകാം, പക്ഷേ തിരിച്ചു വരാൻ ബുദ്ധിമുട്ടാകും," അർജുൻ ആശങ്കയോടെ പറഞ്ഞു.

​മാളവിക പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു, "അതൊന്നും സാരമില്ല അർജുൻ. ഞാൻ വരാം നിന്നെ സ്റ്റേഷനിൽ വിടാൻ. കാർ ഞാൻ ഓടിച്ചോളാം. തിരിച്ച് ഞാൻ തനിയെ ഇങ്ങോട്ട് വന്നോളാം."

ഇത് കേട്ടതും അച്ഛനും അമ്മയും അത്ഭുതത്തോടെ മാളവികയെ നോക്കി. "മോളേ... നിനക്ക് കാറോടിക്കാൻ അറിയാമോ? ഞങ്ങൾ ഇത് അറിഞ്ഞില്ലല്ലോ," അമ്മായി ചോദിച്ചു.

​മാളവിക ഒരു വിനയത്തോടെ ചിരിച്ചു. "അറിയാം അമ്മായി .. കോളേജിൽ പഠിക്കുമ്പോൾ പഠിപ്പിച്ചതാണ്. എനിക്ക് ലൈസൻസും ഉണ്ട്. നാട്ടിൽ വന്നപ്പോൾ ഓടിക്കാൻ അവസരം കിട്ടിയില്ലെന്നേയുള്ളൂ."

​"അത് നന്നായി മോളേ! അർജുന് വലിയ ഉപകാരമാകും. രാത്രി ടാക്സി ഒന്നും നോക്കി നിൽക്കണ്ടല്ലോ," അച്ഛൻ ആശ്വസിച്ചു.

രാത്രിയായപ്പോൾ മഴ അല്പം കുറഞ്ഞിരുന്നു. അർജുൻ ബാഗുകളെല്ലാം കാറിന്റെ ഡിക്കിയിലേക്ക് വെച്ചു. മാളവിക ഡ്രൈവിംഗ് സീറ്റിലിരുന്നു. അർജുൻ തൊട്ടടുത്തും.

​അവർ ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയപ്പോൾ അർജുൻ അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചു. "ചേച്ചി കാറോടിക്കുമെന്ന് അച്ഛനും അമ്മയ്ക്കും

💬 Comments

View all comments