Chapter Title : മാളവിക 9 [Abhisha]
കൊണ്ടുവരാൻ വെയിറ്ററോട് ആവശ്യപ്പെട്ടു.
അത്ഭുതമെന്നു പറയട്ടെ, തൊട്ടടുത്ത നിമിഷം തന്നെ ആ യുവ വെയിറ്റർ പുതിയൊരു സോസും മയോണൈസുമായി മേശയ്ക്കരികിലേക്ക് എത്തി. എന്നാൽ തിടുക്കത്തിൽ അത് വെക്കുന്നതിനിടയിൽ അവന്റെ കൈ ചെറുതായി ഒന്ന് തെന്നി.
സോസിന്റെ പാത്രം പെട്ടെന്ന് ചെരിഞ്ഞ്, അതിലുണ്ടായിരുന്ന ചുവന്ന സോസ് മുഴുവൻ മാളവിക ധരിച്ചിരുന്ന ആ വെള്ള ടോപ്പിന്റെ താഴെ ഭാഗത്തേക്ക് ഒഴുകിയിറങ്ങി.അതുകണ്ട് വിനോദ് സാറിന് പെട്ടെന്ന് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
അദ്ദേഹം കസേരയിൽ നിന്നെഴുന്നേറ്റുകൊണ്ട് ആ വെയിറ്ററുടെ നേരെ ഉറക്കെയുറക്കെ ചൂടായി:
"കണ്ണുപൊട്ടനാണോടാ നീ നോക്കിക്കൊണ്ടു നടക്കാൻ?! മര്യാദയ്ക്ക് ഒരു സാധനം കൊണ്ടുവന്നു വെക്കാൻ അറിയത്തില്ലേ? കണ്ടില്ലേ ടീച്ചറുടെ ഡ്രസ്സ് മുഴുവൻ പാടായത്! നിന്റെയൊക്കെ ജോലി പോക്കണോടാ?"
വിനോദ് സാറിന്റെ ആ അലർച്ചയും ദേഷ്യവും കേട്ട് താഴെയുണ്ടായിരുന്ന മാനേജർ ഓടിയോടി മുകളിലെത്തി. അങ്ങേയറ്റം വിനയത്തോടെയും പരിഭ്രാന്തിയോടെയും മാനേജർ കൈകൂപ്പി പറഞ്ഞു:
"സോറി സാർ! ഇവന് പറ്റിയ അബദ്ധമാണ്, ക്ഷമിക്കണം സാർ. ഞങ്ങൾ അതൊക്കെ ക്ലീൻ ചെയ്തു തരാം."
"ഇവന്റെയൊക്കെ അശ്രദ്ധ കാരണം എത്ര വലിയ പാടാണ് ഡ്രസ്സിൽ വീണത്! ഇവനെയൊക്കെ വെച്ചിരിക്കുന്ന മാനേജറുടെ വിവരക്കേട് പറയണം," വിനോദ് സാർ ദേഷ്യം അടങ്ങാതെ മാനേജറുടെ നേരെയും കയർത്തു സംസാരിച്ചു.
എന്നാൽ മാളവിക വളരെ ശാന്തമായി പുഞ്ചിരിച്ചുകൊണ്ട് വിനോദ് സാറിന്റെ കയ്യിൽ തൊട്ട് സമാധാനിപ്പിച്ചു. "സാരമില്ല സാർ, അബദ്ധം പറ്റിയതല്ലേ? അതുകണ്ട് ഇത്ര ദേഷ്യപ്പെടാൻ എന്തിരിക്കുന്നു?
അവൻ മനപ്പൂർവ്വം ചെയ്തതൊന്നുമല്ലല്ലോ, വിട്ടേക്കൂ സാർ,"അവൾ പറഞ്ഞു.
മാളവികയുടെ ആ വാക്കുകൾ കേട്ട് വിനോദ് സാർ അല്പം ശാന്തനായി ഇരുന്നെങ്കിലും, വെയിറ്റർ വിറച്ചുകൊണ്ട് അവിടെനിന്നും മാറി.
തുടർന്ന്
💬 Comments
View all comments