0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 145.7K

പോകാനുള്ള സമയമായതുകൊണ്ട് അവൾ അധികം വൈകിയില്ല. ബെഡ്റൂമിൽ മേശപ്പുറത്തിരുന്ന തന്റെ വാറ്റിറ്റി പൗച്ചും, അത്യാവശ്യ സാധനങ്ങൾ വെക്കുന്ന ഹാൻഡ്ബാഗും, ഒപ്പം കയ്യിൽ കരുതേണ്ട ലാപ്ടോപ്പും എടുത്തു.

ആ സാരിയുടെ ഒതുക്കത്തിലും സൗന്ദര്യത്തിലും ലാപ്ടോപ്പ് ബാഗും തോളിലേറ്റി അവൾ ആ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിവന്നു.ഡൈനിങ് റൂമിൽ നിന്നും സാധനങ്ങളെല്ലാം എടുത്തു വെച്ച ശേഷം മാളവിക നേരെ അടുക്കളയിലേക്ക് ചെന്നു.

രാവിലെ ഉണ്ടാക്കിവെച്ചിരുന്ന ദോശയും ചമ്മന്തിയും സാമ്പാറും അമ്മായിക്ക് ഹോസ്പിറ്റലിലേക്ക് കൊടുക്കാനായി അവൾ വൃത്തിയുള്ള ടിഫിൻ ബോക്സുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ഭംഗിയായി പായ്ക്ക് ചെയ്തു.അതിനുശേഷം അവൾ തന്റെ ഫോൺ എടുത്ത് അമ്മയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

ഫോൺ റിങ് ചെയ്ത് മറുതലയ്ക്കൽ അമ്മ കോൾ എടുത്ത ഉടനെ മാളവിക സംസാരിച്ചുതുടങ്ങി:"അമ്മേ... ഞാൻ ചായയ്ക്കുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഞാൻ സ്കൂളിൽ പോകുന്ന വഴി ഹോസ്പിറ്റലിൽ കയറി അതൊന്ന് തരാം.

ഞാൻ താഴെ എത്തുമ്പോൾ ഒന്ന് വിളിക്കാം. അച്ഛനോ അമ്മയോ ആരെങ്കിലും ഒന്ന് താഴത്തേക്ക് വന്ന് അതങ്ങ് മേടിച്ചോണ്ട് പോണം കേട്ടോ. എനിക്ക് ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറി വരാൻ മാത്രം അവിടെ നിൽക്കാൻ സമയമില്ല, ഇന്ന് സ്കൂളിൽ കുറച്ചു നേരത്തെ എത്തേണ്ടിയുണ്ട്."

അമ്മ അവിടുന്ന് കാര്യങ്ങൾ സമ്മതിച്ചുകൊണ്ട് മറുപടി പറഞ്ഞു. ആ ഫോൺ കോൾ കട്ട് ചെയ്ത ശേഷം മാളവിക താൻ തയ്യാറാക്കിവെച്ച ലാപ്ടോപ്പ് ബാഗും ഹാൻഡ്ബാഗും ഒപ്പം അമ്മയ്ക്കുള്ള ആ ഭക്ഷണപ്പൊതിയുമെടുത്ത് പുറത്തേക്ക് വന്നു.

വീടിന്റെ മെയിൻ ഡോർ ലോക്ക് ചെയ്ത് അവൾ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് നടന്നു. ആ വെള്ള സാരിയുടെ ഒതുക്കത്തിലും സൗന്ദര്യത്തിലും കാറിന്റെ ഡോർ

💬 Comments

View all comments