0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 148.1K

ദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട് വിനോദ് സാറിനെ ശകാരിച്ചു:

"മതി സാർ! ഈ കാമുകനും കാമുകിയുമൊക്കെ നമ്മൾ മാത്രമുള്ള ലോകത്ത് മതി.ഇവിടെ നമ്മൾ രണ്ടുപേരും ഈ സ്കൂളിലെ അധ്യാപകരാണ്. ഞാൻ മാളവിക ടീച്ചറും സാർ വിനോദ് സാറും!

അതിനപ്പുറമുള്ള യാതൊരു ബന്ധങ്ങളും ഇവിടെ വേണ്ട, കേട്ടോ?"

അവൾ ദേഷ്യത്തോടെ മുന്നറിയിപ്പ് നൽകുമ്പോൾ തന്നെ വിരണ്ടുപോയിരുന്നു. അവൾ പെട്ടെന്ന് ശബ്ദം താഴ്ത്തിക്കൊണ്ട് ചുറ്റും നോക്കി പറഞ്ഞു:

"അതല്ല, കുറച്ചു മുമ്പ് ജോസേട്ടൻ ഇവിടേക്ക് വന്നിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ എന്ന് ഒന്ന് ആലോചിച്ചു നോക്കിക്കേ! അദ്ദേഹം കണ്ടിരുന്നെങ്കിൽ നമ്മൾ രണ്ടും തീർന്നേനെ!"

അത്രയും പറഞ്ഞ് വിനോദ് സാറിന് മറുപടി പറയാൻ അവസരം നൽകാതെ മാളവിക വേഗത്തിൽ വാഷ്റൂമിൽ നിന്നും പുറത്തിറങ്ങി തന്റെ സീറ്റിലേക്ക് ചെന്നു.

ആളുകൾ കാണുമെന്ന പേടിയും വിനോദ് സാറിന്റെ ആ ധൃതിയും മാളവികയിൽ വലിയൊരു അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. എന്നാൽ തന്നോട് അങ്ങനെ ദേഷ്യപ്പെട്ടതും തങ്ങളെ ശ്രദ്ധിക്കാതെ മാറിപ്പോയതും വിനോദ് സാറിന് ഉള്ളിൽ വലിയൊരു ദേഷ്യവും അപമാനവും ഉണ്ടാക്കിയിരുന്നു;സീറ്റിലേക്ക് വന്നിരുന്ന മാളവിക ലാപ്ടോപ്പിൽ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു.

അധികം വൈകാതെ ജോസേട്ടൻ അവിടേക്ക് വന്നു. അദ്ദേഹം മാളവികയുടെ അരികിൽ നിന്നു കൊണ്ട് പറഞ്ഞു:

"മാളവിക ടീച്ചറെ, പ്രിൻസിപ്പൽ സാർ ഒന്ന് വിളിപ്പിക്കുന്നുണ്ട്. ഉടനെ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു."അതുകേട്ടതും മാളവിക തന്റെ ലാപ്ടോപ്പും ഓഡിറ്റിംഗിനുവേണ്ടി തയ്യാറാക്കിയ ഫയലുകളും എടുത്തു പ്രിൻസിപ്പലിന്റെ റൂമിലേക്ക് നടന്നു.

അവിടെയെത്തി ഓഡിറ്റിംഗിന് ആവശ്യമായ പേപ്പറുകളും കണക്കുകളും പ്രിൻസിപ്പൽ സാറിനെ കാണിച്ച് എല്ലാം അപ്രൂവ് ചെയ്യിച്ചെടുത്തു. തുടർന്ന് അവിടുത്തെ പ്രിന്റർ എടുത്ത് ആവശ്യമായ പേപ്പറുകളുടെ പ്രിന്റും എടുത്തുകൊണ്ട് അവൾ തന്റെ

💬 Comments

View all comments