0%

Chapter Title : മാമാങ്കം: part 1 ചാവേറുകളുടെ കഥ [Manny Kumar]

Author : Manny Kumar Read All Parts 125.8K

പേര് മാറ്റണം. അർജുൻ ഇനി നാരായണൻ നമ്പ്യാർ. അവൻ കണ്ണപ്പന്റെ കീഴിൽ പഠിക്കണം.»

പിന്നെ അർജുനിന്റെ തോളിൽ കൈവെച്ചു. കണ്ണ് നേരെ നോക്കി.

«നീയാണ് ഇനി ഈ വീട്ടിലെ പുരുഷൻ. അമ്മയെയും പെങ്ങമ്മാരേയും നോക്കണം. ഞാൻ ഇവിടെ ഇല്ലാത്തത് അവർക്ക് അനുഭവപ്പെടരുത്. സമയം വരുമ്പോൾ നിങ്ങളെല്ലാം സാമൂതിരിയോട് പ്രതികാരം ചെയ്യും. എങ്ങനെയെന്ന് കണ്ണപ്പൻ പറയും.»

അർജുൻ നല്ല കുട്ടിയായിരുന്നു. ഒരിക്കൽ കാണിച്ചാൽ പിന്നെ പെട്ടെന്ന് പിടിക്കും. അച്ഛൻ പറയും മുമ്പേ ശരീരം ഓർമ്മിക്കും. കളരിയിൽ അച്ഛനറിയാവുന്ന ഏറെക്കുറെയെല്ലാം അവൻ പഠിച്ചു. വാൾ ചുഴറ്റുമ്പോൾ കണ്ടറുടെ നിഴൽ തന്നെയാണ് നിൽക്കുന്നതെന്ന് വീട്ടുകാർ പറയുമായിരുന്നു. നിലപാട് തറയിലേക്ക് പോകുന്നതിന് മുമ്പ്, തനിക്കറിയാവുന്നത് മകന്റെ ശരീരത്തിലും രക്തത്തിലും ഇറക്കിവെച്ചിട്ടാണ് അച്ഛൻ പോയത്.

«രാത്രി ഇറങ്ങുക,» കണ്ടർ പ്രിയംവദയോട് പറഞ്ഞു. ശബ്ദം താഴ്ത്തി. «കുട്ടികളെ കൂട്ടി. ആരോടും പറയരുത്. ഒറ്റൂരിൽ എത്തിയാൽ കണ്ണപ്പൻ നിങ്ങളെ കണ്ടെത്തും.»

വിളക്ക് മിന്നി. അകത്ത് നാല് പേരും അവസാനമായി ഒരുമിച്ച് നിന്നു.

1671-ലെ മാമാങ്കം. തിരുനാവായ ഗർജിച്ചു. പുഴത്തട്ട് മുഴുവനും ആൾക്കൂട്ടം നിറഞ്ഞിരുന്നു. നിലപാട് തറയിൽ സാമൂതിരി ഇരുന്നു. ചുറ്റും കാവൽ. താഴെ ആനയും തോക്കും വാളും.

കണ്ടർ മൂപ്പിൽ നായർ പതിനെട്ട് ചാവേരുകളുമായി വലയം പൊളിച്ച് അകത്തേക്ക് കയറി. വാളും പരിചയും മാത്രം. ആദ്യ നിര വീണു. രണ്ടാം നിരയും വീണു. ഒരു കാവൽക്കാരൻ ചാവേറുകളെ കണ്ട് ഇടത് വശം അടയ്ക്കാൻ വിളിച്ചു. കണ്ടർ മറുപടി പറഞ്ഞില്ല. മുന്നോട്ട് മാത്രം നടന്നു.

«തറ. മറ്റൊന്നും നോക്കേണ്ട.»

പതിനെട്ട് ചാവേർമാർ കണ്ടറുടെ കൂടെ വന്നു. നിലപ്പാട് തറയുടെ

💬 Comments

View all comments