0%

Chapter Title : മാമാങ്കം 2 [Manny Kumar] [രക്തവും ലൈംഗികതയും സാമൂതിരിയുടെ ദർബാർ]

Author : Manny Kumar Read All Parts 106.4K

അത് ഞങ്ങളുടെ പദ്ധതി തകർത്തു. പക്ഷേ നീ ജീവിച്ചു. അത് വേറെ ഒരു വഴി തുറന്നു.»

കൈ നീട്ടി അവന്റെ കൈയിൽ തൊട്ടു. വിരൽ തണുത്തിരുന്നു. «നാം രണ്ടുപേരും ഏറെ സഹിച്ചു. ഞാൻ അവന്റെ കട്ടിലിൽ കിടന്നു. നീ അവന്റെ നിഴലിൽ നിന്നു. ഇപ്പോൾ ഒറ്റയ്ക്കല്ല.»

«ഒരുമിച്ച്,» അർജുൻ പറഞ്ഞു. «പക്ഷേ ഇന്ന് അല്ല.»

ലക്ഷ്മി തലയാട്ടി. കണ്ണുനീർ വീണില്ല. വീഴാൻ അനുവദിച്ചില്ല. «പോ. ഞാൻ ദേവകിയോടു സംസാരിക്കുംഇനി സംസാരിക്കേണ്ടത് രാത്രിയിലാണ്. ദേവകി ഉണ്ടാകും. നീ നാരായണൻ നമ്പ്യാരാണ്. അത് മറക്കരുത്.»

«മറക്കില്ല.»

ധൂപം ഉയർന്നു. പ്രതിമയുടെ കണ്ണ് എണ്ണവിളക്കിൽ തിളങ്ങി. പുറത്ത് ഒരു കാവൽക്കാരൻ ചുമച്ചു. അകത്ത് പഴയ സുഹൃത്ത്. പഴയ സഖി..

അർജുൻ നൈവേദ്യത്തിന്റെ താലം എടുത്ത് പുറത്തേക്ക് നടന്നു. മുഖം ശാന്തം. നാവിൽ ഇപ്പോഴും ധൂപവും അവളുടെ വാക്കും. ഉള്ളിൽ രണ്ട് പേരുണ്ട്. അച്ഛൻ. ലക്ഷ്മി. രണ്ടും ഒരേ തീയിൽ നിന്ന് വന്നവർ. എല്ലാവര്ക്കും ഒരു ലക്‌ഷ്യം.

ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ ശേഷം ലക്ഷ്മിയും അർജുനും ശാന്തമായ ആശ്വാസത്തോടെ കൊട്ടാരത്തിലേക്കു തിരിച്ചു. രഹസ്യ സംസാരം രണ്ടുപേരിലും പുതിയ ശക്തി നിറച്ചു. ലക്ഷ്മി ഒരു അവസാന നോട്ടം നൽകി അന്തഃപുരത്തിലേക്ക് പോയി. അർജുൻ കടമയിലേക്ക് മടങ്ങി. മുഖം ശാന്തം. ഹൃദയം ശാന്തമായിരുന്നില്ല.

അതേ ദിവസം വൈകുന്നേരം ഒരു സേവകൻ ഇടനാഴിയിൽ വന്നു.

«രാജകുമാരി സുചിത്ര നിന്നെ പൂന്തോട്ട മണ്ഡപത്തിലേക്ക് വിളിച്ചിരിക്കുന്നു. അച്ഛന്റെ ജീവൻ രക്ഷിച്ച കാവൽക്കാരന് നന്ദി പറയാൻ.»

അർജുൻ സേവകനോടൊപ്പം പോയി. മണ്ഡപം ഏകാന്തം. സ്വർണവിളക്ക്. രാത്രിപ്പൂവ്. ചന്ദനം. സുചിത്ര അവനായി കാത്തിരുന്നു.

💬 Comments

View all comments