0%

Chapter Title : മാമലക്കണ്ടത്തെ മാസ്മരിക നിബിഡ വനത്തിലൂടെ ഞാനും എൻ്റെ പാത്തുവും

Author : Kambikathakal Read All Parts 234

ബൈക്ക് സ്റ്റാൻഡിലിട്ട് ഞാൻ, പെട്രോളടിച്ച ബംഗാളി പയ്യന്റെ അടുക്കലേക്ക് പോയി ഒന്ന് കൂടി ചോദിച്ച് ഉറപ്പ് വരുത്തി. എത്ര രൂപക്കാണ് അടിച്ചതെന്ന്. ‘430 രൂപ’ – മനസ്സിലാകുന്ന മലയാളത്തിൽ അവൻ പറഞ്ഞു. “എങ്കിൽ ഇതില് 100 രൂപ കൂടുതലുണ്ട്, പിടിച്ചോ” എന്ന് പറഞ്ഞു തിരിച്ചു കൊടുത്തു. കാഴ്ച്ചയിൽ തന്നെ പാവത്താനായ അവന് പരിഭ്രമവും സന്തോഷവും ഒരുമിച്ച്. ആ സമയം അകത്ത് നിന്നും മാനേജർ വന്നു ചോദിച്ചു,,, ‘എന്താ പ്രശ്നം,,? അല്ല, അയാള് 100 രൂപ കൂടുതല് തന്നു, തിരിച്ചു കൊടുത്തതാ. കേട്ടതും അയാൾ ദേഷ്യത്തോടെ ആ പയ്യനെ ഒരു നോട്ടം. എന്നിട്ട് എന്തോ പറയാൻ വേണ്ടി വാ തുറന്നതും,,, ഞാൻ പറഞ്ഞു : പോട്ടെ, ചേട്ടാ,, അറിയാതെയല്ലേ,, അയാളെ വഴക്ക് പറയേണ്ട”. അയാളുടെ ഭാവവും ശരീരഭാഷയും എനിക്കൊട്ടും പിടിച്ചില്ല. അതുകൊണ്ട് ഞാൻ ഇത്തിരി പരുഷമായിട്ട് തന്നെയാണ് പറഞ്ഞത്. അതുകൊണ്ടാവണം, ഓക്കേ സർ,, ഓക്കേ സർ,, പറഞ്ഞുകൊണ്ട് ഒരു ഇളിഞ്ഞ ചിരി ചിരിച്ചു മധ്യവയസ്കനായ ആ മാനേജർ.

ഞായറാഴ്ച്ച ആയതുകൊണ്ടാകണം പെരുമ്പാവൂർ ടൗണിൽ വലിയ തിരക്കില്ല. മിക്ക കടകളും അടഞ്ഞു കിടക്കുന്നു. സിഗ്നലിൽ ഞങ്ങളുടെ ബൈക്കിനോട് ചേർന്ന് വന്ന് നിർത്തിയ കാറിനുള്ളിലെ പെൺകുട്ടി ഇടക്കിടെ നോക്കിയിരുന്നത് എന്നെയാണോ പുതിയ ബൈക്കിനെയാണോ, അറിയില്ല.

കോതമംഗലവും തട്ടേക്കാടും കഴിഞ്ഞ്, വൃക്ഷങ്ങൾ നിഴലുകളെകൊണ്ട് തണലൊരുക്കിയ റോഡിലൂടെ മുന്നോട്ട് പോകുന്ന നമ്മളെ വരവേൽക്കുന്നത് നിരവധി പ്രദേശങ്ങളുടെ ജീവനാഡിയായ കുട്ടമ്പുഴയാണ്. ഏതൊക്കെയോ മലനിരകൾക്കിടയിലൂടെ അനേകം വനാന്തരങ്ങൾക്കിടയിലൂടെ നീർച്ചാലുകളായി… അരുവികളായി… തോടുകളായി… ഒടുവിൽ… ഒരു പുഴയായ് പിന്നെ, കുട്ടിക്കൽ എന്ന സ്ഥലത്തെത്തി കുട്ടമ്പുഴ പെരിയാറുമായി പ്രണയിച്ച്, ശേഷം

💬 Comments

View all comments