0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 1.7K

സംഭവിച്ചത് മെൻസസ് ആയിരുന്നു എന്ന് ഞാൻ മനസിലാകുന്നത്. പിന്നെ ഒരേ തവണ മെൻസസ് ആവുമ്പോഴും എനിക്ക് ഒരുതരം ഭയവും കുറ്റബോധംവും തോന്നി. ഞാൻ കാരണമാണ് അമ്മ മരിച്ചത് എന്ന തോന്നൽ എനിക്ക് ഉണ്ടായി. മെൻസസ് സെക്സ് എന്നെക്കെ കേൾക്കുന്നത് എനിക്ക് വെറുപ്പായി.  കുളിക്കുമ്പോൾ അല്ലാതെ എന്റെ തുടയുടക്കിൽ ഒന്ന് തൊടാൻ പോലും ഞാൻ തയ്യറല്ലായിരുന്നു.

ഇതിനിടയിൽ പപ്പാ പപ്പയുടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ബന്ധങ്ങൾ ഉപയോഗിച്ചു ഒരു സീറ്റ്‌ സ്വന്തമാക്കിയിരുന്നു. പാർട്ടിയിൽ വർഷങ്ങൾ ആയി പ്രവർത്തിച്ചിരുന്നവരെ മാറ്റി പപ്പയെ സ്ഥാനാർഥി ആക്കിയപ്പോൾ. സ്വന്തം പാർട്ടിയിൽ തന്നെ പപ്പക്ക് ശത്രുക്കൾ ഉണ്ടായി.പപ്പാ ജയിച്ചു എം എൽ എ കൂടി ആയപ്പോൾ ശത്രുക്കളുടെ എണ്ണം കൂടി. അടുത്ത തിരഞ്ഞെടുപ്പിൽ പപ്പയെ മത്സരിപ്പിക്കില്ല എന്ന് അവർ വെല്ലുവിളിച്ചു. അധികാരലഹരി തലക്ക് പിടിച്ച പപ്പ അവരെ എങ്ങനെയും ഒതുക്കാൻ തീരുമാനിച്ചു. അതിനായി പപ്പാ എതിർപ്പാർട്ടി കാരുടെ ഗുണ്ടകളെ ഉപയോഗിച്ച് സ്വന്തം പാർട്ടിയിൽ ഉള്ള ഒരു നേതാവിനെ വകവരുത്തി. എന്നിട്ട് സ്വന്തം വീട്ടിൽ തന്നെ അവർക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യവും ഒരുക്കി.

അപ്പോൾ ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുക ആയിരുന്നു. സ്റ്റഡി ലീവിന് വീട്ടിലേക്ക് വന്ന ഞാൻ. അകത്ത് ഒളിഞ്ഞിരിക്കുന്ന അപകടം മനസിലാക്കാതെ എന്റെ കയ്യിൽ ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വിട് തുറന്ന് അകത്ത് കയറി. രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് ശേഷം അച്ഛൻ പലപ്പോഴും വീട്ടിൽ കാണാറില്ല അതുകൊണ്ട് തന്നെ എന്റെ കയ്യിൽ സ്പയർ കീ കാണും. ഞാൻ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ തന്നെ വസ്ത്രങ്ങൾ ഓരോന്ന് ആയി ഊരിമാറ്റി. സ്വന്തം വിട് അല്ലെ ആരെ

💬 Comments

View all comments