Chapter Title : മാന്ത്രിക കിണർ 2 [ജോണി കിങ്]
ഉണ്ടായിരുന്നില്ല. പക്ഷെ അവന്റെ വീടും പരിസരവും അത് തന്നെ. അവന്റെ കണ്ണിൽ നിന്നും വെള്ളം വന്നു. അവൻ തിരിച്ചെത്തിയ സന്തോഷത്തിൽ അവൻ തുള്ളിചാടി.. അവൻ അതിലൂടെ നടക്കുമ്പോളാണ് രണ്ടുപേർ തമ്മിലുള്ള സംഭാഷണം കേട്ട് അവൻ ഞെട്ടിയത്...
സുലോചന :- ടാ ആ വാസു ഏട്ടനോട് ഇങ്ങോട്ടേക്കു ഒന്ന് വരാൻ പറ. ഈ കിണർ അപ്പിടി പായലും പൂപ്പലും ചളിയുമാണ്..
അങ്ങേരോട് ഒന്ന് കിണർ വൃത്തിയാക്കാൻ പറയണം..കാശ് ചോദിച്ചാൽ ഒരു രണ്ടായിരം കൊടുക്കാം എന്ന് പറ...
അഭി :- രണ്ടായിരം രൂപയോ ഒന്ന് കിണർ കെഴുകാൻ..
സുലോചന :- അല്ലാതെ എന്റെ പൊന്നു മോൻ എന്ത് വിചാരിച്ചു... അയാള് വെറുതെ വന്നു ചെയ്യുമോ..
അഭി :- ഇത്രയും കൂലിയുണ്ടോ ഇതിനു..
അമ്മ ഒരു കാര്യം ചെയ് എനിക്ക് ആ കാശ് താ ഞാൻ വൃത്തിയാക്കാം..
സുലോചന :- ഒന്ന് പോടാ ചെക്കാ... എന്നിട്ട് വേണം അതിൽ വീണു ഫയർ ഫോഴ്സിനെ വിളിക്കാൻ..
അഭി :- അയ്യോ ഒരു കുഴപ്പവുമില്ല അന്ന് കുട്ടുവിന്റെ പന്ത് വീണപ്പോ ഞാൻ ഇറങ്ങിയതാണ് അതിൽ...
സുലോചന :- മ്മ് അതൊന്നും വേണ്ട നീ അയാളെ വിളിച്ചോണ്ട് വാ...
അഭി ഞെട്ടിപ്പോയി അവൻ അവനെ തന്നെ കാണുന്നു...
അഭിയും സുലോചനയും കാണുന്നതിന് മുൻപ് അഭി അവിടെ നിന്നും മാറി..
എന്ത് ചെയ്യണം എന്ന് ഓർത്തു..
അഭി :- ദേ അവൻ കിണറിലേക്ക് കയറാൻ പോവുന്നു.. അവനെ...ശേ എന്നെ എങ്ങനെയെങ്കിലും ഞാൻ തന്നെ തടയണം.. അങ്ങനെ തടഞ്ഞാൽ ഈ പ്രശനം ഒന്നും ഉണ്ടാവില്ല...
അവൻ പതുകെ അഭിയുടെ
💬 Comments
View all comments