Chapter Title : മാന്ത്രിക കിണർ 2 [ജോണി കിങ്]
അവന് മനസിലായി...
കാലിൽ ഒറ്റ വലി അടിയിലേക്ക്...
അവൻ കിണറിന്റെ അടിത്തട്ടിലേക്ക് ഒരു പോക്ക്...
വെള്ളം മൂക്കിലും തൊണ്ടയിലും കേറി ശ്വാസം മുട്ടി അവൻ മുകളിലേക്ക് എത്തി...
അവൻ ശ്വാസമെടുത്തു കണ്ണ് തുടച്ചു ചുറ്റും നോക്കി..
കിണറിന് നല്ല പുതുമ ഉണ്ട്.. കുറച്ചു മുൻപ് മാത്രം പണിത പോലെ.. മുകളിൽ കയർ ഉണ്ട് പക്ഷെ കിണറിൽ പഴയത് പോലെ തന്നെ മോട്ടർ ഇല്ല...
അഭിയുടെ മനസ്സിൽ ഭയം നിറഞ്ഞു...
അവൻ കഷ്ടപ്പെട്ട് കിണറിന്റെ പടവുകൾ പിടിച്ച് പുറത്തേക്ക് ഇറങ്ങി. നല്ല സന്ധ്യ സമയമായിരുന്നു അപ്പോൾ.
അവൻ പരിസരം ഒന്ന് നോക്കി പഴയ ഒരു തറവാട് പോലെ ഒന്ന് അവിടെ കണ്ടു..അവന്റെ വീടെ അല്ലായിരുന്നു അത്...
വീടിനു പുറത്ത് കാടും മരങ്ങളും നിറഞ്ഞിരിക്കുന്നു...
ആ പരിസരത്തു ഒന്നും വേറേ വീടുകൾ ഇല്ല.
അവൻ മുന്നിലേക്ക് നടന്നു...
കോലായിൽ ചാരു കസാരയിൽ ഒരു മനുഷ്യൻ കിടന്നു വിശ്രമിക്കുന്നു...
അയാളെ കണ്ടു അഭി ഒന്ന് ഞെട്ടി.
ശേഖരൻ നായർ.
വീട്ടിൽ ശേഖരൻ നായരും ഭാര്യയും മാത്രമായിരുന്നു താമസം. ശേഖരന് പ്രതേകിച്ചു ജോലിയൊന്നുമില്ല. കാരണവന്മാരായി ഉണ്ടാക്കിയ സ്വത്തുക്കൾകൊണ്ടു ജീവിക്കുന്ന ഒരു സാധു മനുഷ്യൻ. പ്രായം നാല്പത് കഴിഞ്ഞു
ശേഖരൻ നായർ അഭിയെ കണ്ടു ഒന്ന് ഞെട്ടി.. മേൽക്കുപ്പായം ഒന്നുമില്ലാതെ ഒരു കുട്ടി ട്രൗസർ മാത്രം ഉണ്ടുത്തു നഞ്ഞന് നിൽക്കുന്ന പയ്യനെ കണ്ടപ്പോൾ അയാൾ ചോദിച്ചു
ശേഖരൻ :- എന്താ കുട്ട്യേ.. ആരാ?...എവിടുന്നാ?..
അഭി ഒന്നും മിണ്ടിയില്ല...
അഭിയ്ക്ക് നന്നായി ദാഹിക്കുന്നുണ്ടായിരുന്നു..
അവൻ വെള്ളം എന്ന് കൈകൊണ്ടു കാണിച്ചു..
ശേഖരൻ :- ദാഹിക്കുന്നുണ്ടോ?.. സുമലതേ...
💬 Comments
View all comments