0%

Chapter Title : മാന്ത്രിക കിണർ [ജോണി കിങ്]

Author : kkstories Read All Parts 1K

വന്നു...

അഭി :- അമ്മേ... അമ്മേ...

അവൻ പേടിച്ച് വിരണ്ടു ഒച്ചതിൽ വിളിച്ചു..

മുകളിലേക്ക് നോക്കിയപ്പോൾ മുഴുവൻ ഇരുട്ടായിരുന്നു നല്ല പെരും മഴയും അവൻ കിണറിന്റെ മുകളിലേക്ക് കയറാൻ കയറു നോക്കി...
നോക്കിയപ്പോൾ അവിടെ കയർ കാണുന്നില്ല.. അവൻ ഞെട്ടി.. ഉള്ളിലെ മോട്ടറും കാണുന്നില്ല
അവൻ എന്നാലും എങ്ങനെയെങ്കിലും മുകളിൽ എത്തണം എന്നാ ചിന്തയിൽ കിണറിന്റെ പടുവിൽ പിടിച്ച് പിടിച്ചു മൂക്കലേക്ക് കയറി.. ഒടുവിൽ കിണറിനു പുറത്ത് എത്തി...

പുറത്ത് എത്തിയതും അവൻ വീണ്ടും ഞെട്ടി...
പുറത്ത് മുഴുവൻ ഇരുട്ടാണ്.. രാത്രി സമയം പോലെ.. പക്ഷെ അവൻ കിണറിലേക്ക് കേറിയത് രാവിലെയും.. കുറച്ചു സമയം കൊണ്ടു എങ്ങനെ ഇവിടെ മുഴുവൻ ഇരുട്ടായി...
എന്താണ് നടക്കുന്നത് എന്ന് അവൻ അറിയില്ലായിരുന്നു...
അവൻ വീട്ടിലേക്ക് നടന്നപ്പോൾ മറ്റൊരു അത്ഭുതം അത്‌ അവന്റെ വീട് പോലെ അല്ലായിരുന്നു. നല്ല വത്യാസം അതിന് അനുഭവപ്പെട്ടു. പുറത്ത് അവന്റെ സൈക്കിളോ അച്ഛന്റെ കാറോ ഒന്നും കാണുന്നില്ല
കുറച്ചുകൂടെ പുതുമ വീടിനു തോന്നി... അതിന്റെ രൂപത്തിലും അകൃതിയ്ക്കും മാറ്റങ്ങൾ അവന് തോന്നി...
അവൻ ചുറ്റും ഒന്ന് നോക്കിയപ്പോൾ ശെരിക്കും ഞെട്ടി
അയലത്തെ വീടുകൾ ഒന്നും കാണുന്നുമില്ല...
ഈ വീട് മാത്രം തനിച് ഇവിടെ

കുട്ടിവിന്റെ വീട് എവിടെ?

ഇത് ഇനി തന്റെ വീട് തന്നെയാണോ എന്ന് അവന് തോന്നിപോയി...

അവൻ വീടിനു വാതിൽക്കൽ തട്ടി പക്ഷെ ആരും കതക് തുറന്നില്ല.. അവൻ വീടിനു ചുറ്റും നടന്നു അപ്പോൾ അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ അവന് ഒരു ആശ്വാസം തോന്നി.. അവൻ വീടിനു ഉള്ളിലേക്ക് നടന്നു..

💬 Comments

View all comments