Chapter Title : മാന്ത്രിക തകിട് 03 [RAHUL]
കല്ല്യാണി ചെരിഞ്ഞു കിടക്കുന്നു.... നല്ല ഉറക്കത്തിൽ ആയിരുന്ന അശ്വതി കല്ല്യാണി വിളിച്ചതോന്നും കേട്ടില്ല...
ദേഷ്യം വന്ന കല്ല്യാണി അശ്വതിയുടെ നിതംബത്തിൽ ഒരു നുള്ളു കൊടുത്തു...
"ആ അമ്മേ.... എന്താടി...?" ഞെട്ടി എണീറ്റ അശ്വതി കല്യാണിയോട് ചോദിച്ചു...
"നീ വാ നമുക്ക് പുറത്തൊക്കെ ഒന്നു പോയിട്ടു വരാം..."
"Mm ശരി ഒരു മിനിറ്റ് ഞാൻ ഒന്ന് മുഖം കഴുകട്ടെ..."
അങ്ങനെ അശ്വതിയും കല്ല്യാണിയും കൂടി ഡ്രസ് ഒക്കെ മാറി താഴേക്കു വന്നു.. മുതഛന്റെ അനുവാദവും വാങ്ങി ഇരുവരും ഇറങ്ങാൻ നിന്നപ്പോൾ പുറകിൽ നിന്നും സുഭദ്ര വിളിച്ചു പറഞ്ഞു....
"സന്ധ്യക്ക് മുന്നേ ഇങ്ങു വന്നേക്കണം കേട്ടോ...."
"ശരി അമ്മേ" ഇരുവരും കൈ കോർത്തു നടന്നു.....
നെൽ വയലുകൾ കല്ല്യാണിക്ക് ഒരു അത്ഭുതമായി തോന്നി...
നെല്ലോലകളെ തഴുകിയും തലോടിയും അവർ ഇരുവരും നടന്നു....
എങ്ങും ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ദേവിപുരം. ഇടക്കിടെ ചെറിയ കവലകൾ മാത്രം..
ചെറിയ ഒരു ഗ്രാമപ്രദേശം ആയതിനാൽ അവിടുത്തുകാർക്ക് അത്രയും സൗകര്യങ്ങൾ ധാരാളം ആയിരുന്നു...
അശ്വതിയും കല്ല്യാണിയും കൈകൾ കോർത്ത തോളോട് തോൾ ചേർത്ത് നടന്നു....
നടന്നു..നടന്നു അവർ ഒരു ചയക്കടയുടെ മുന്നിൽ എത്തി, അവിടെ തിളങ്ങുന്ന ഒരു ചില്ലുഭരണിയിൽ മഞ്ഞയും ഓറഞ്ചും കളറിൽ ഉള്ള നാരങ്ങാ മിട്ടായി കണ്ടു വായിൽ വെള്ളം ഊറിയ അശ്വതിയും കല്ല്യാണിയും അത് വാങ്ങിക്കാനായി കടയിൽ കയറി...
ഒരു നീല കളർ ഷർട്ടും ചുവപ്പു കളർ മിനി സ്കേർട്ടും ആയിരുന്നു കല്ല്യാണിയുടെ വേഷം... അശ്വതിയാവട്ടെ ചുരിദാർ ആയിരുന്നു ധരിച്ചത്..
കടയിൽ ചായ കുടിക്കാൻ കേറിയ മുഴുവൻ കാരണവന്മാരുടെയും കണ്ണ്
💬 Comments
View all comments