0%

Chapter Title : മാന്യത [Nakulan]

Author : Nakulan Read All Parts 279

സ്റ്റേഷൻ ആണ് അവിടെ നിന്നും സമീപ പ്രദേശങ്ങളിക്കെല്ലാം ബസ് സർവീസ് ഉണ്ട് ..) ഇനി ഞാന്‍  എങ്ങാനും പോയി വാങ്ങാൻ ആണോ ഇവൾ ഉദ്ദേശിക്കുന്നത് പറ്റില്ലാന്ന് പറയാനും വയ്യാ ഞാൻ ആകെ അങ്കലാപ്പിലായി ഒരു ദിവസം പോക്കാണ്‌) “ഡാ നീ എന്റെ കൂടെ ഒന്ന് വരാമോ ശനിയാഴ്ച എനിക്ക് ഓഫ് ആണ്” “ഡീ ശനിയാഴ്ച  എനിക്ക് ഹാഫ് ഡേ ആണല്ലോ ഞായറാഴ്ച  ആയാലോ” “ഡാ ഞായര്‍  എനിക്ക് ഈവനിംഗ് ഡ്യൂട്ടി ഉള്ളതാ രണ്ടു മണിക്ക് മുൻപ് എത്താൻ പറ്റുമോ” “ഡീ ശനിയാഴ്ച  ലീവ് കിട്ടുമോ എന്ന് ഞാൻ ഒന്ന് ശ്രമിക്കട്ടെ” “അയ്യോ അപ്പൊ നിനക്ക് സാലറി കട്ടാവില്ലേ” “എം സാരമില്ല നീ ആദ്യമായി ഒരു കാര്യം ചോദിക്കുന്നതല്ലേ” (എനിക്ക് ഇന്നലെ എക്സ്ട്രാ ടൈം  ചെയ്തതിന്റെ പകരം  ലീവ് ഉണ്ടന്ന് വെറുതെ അവളോട് എന്തിനു പറയണം .. ഞാന്‍  ത്യാഗം സഹിക്കുവാനെന്നു തന്നെ അവള്‍  വിചാരിച്ചോട്ടെ) “എന്നാലും …” (അവൾക്കു ഒരു വിഷമം ,അഭിനയമാണോ ദൈവത്തിനറിയാം) “അത് സാരമില്ല ഞാൻ ചോദിച്ചിട്ട് നാളെ വിളിക്കാം” “ഡാ പിന്നെ ഒരു കാര്യം” (അവൾ ഒന്ന് പരുങ്ങി ) “എന്താടി” “നമ്മളൊന്നിച്ചാ പോകുന്നത് എന്ന് നീ നിന്റെ കിളികളോടൊന്നും പറയണ്ട കേട്ടോ” “അതെന്താ” “കുന്തം പറയേണ്ടന്നു പറഞ്ഞാല് പറയേണ്ട” (അവൾ ദേഷ്യം കാണിച്ചു ) “പിന്നെ നീ ആരെയാ പേടിപ്പിക്കുന്നെ കാര്യം പറഞ്ഞാല്‍  ഞാന്‍  പറയില്ല അല്ലങ്കിൽ ഞാൻ പറയും നമ്മള്‍  അയല്‍ക്കാരനെന്നു എല്ലാവര്ക്കും അറിയാം ഒന്നിച്ചു പോയി എന്നത് ആരും ഒരു തെറ്റായി കാണുകയില്ല അതുകൊണ്ട് പറയുന്നതിന് ഞാൻ എന്തിനു പേടിക്കണം” “ഡാ അത് ഞങ്ങളുടെ കൂടെ ഉളള ലേഖയുടെ ബ്രദര്‍  എന്നെ കല്യാണം ആലോചിച്ചു വന്നിട്ടുണ്ട്  ലേഖ വഴി അറിയാം കുടുംബക്കാര് തമ്മിൽ ഉള്ള ആലോചനയാണ് ഞങ്ങളുടെ സെയിം ജാതി ആണ് പുള്ളി ദുബായിൽ വർക് ചെയ്യുകയാണ് നീ ആരോടെങ്കിലും പറഞ്ഞാൽ അവളുമാർ വഴി അത് ലേഖ അറിയും വെറുതെ എന്തിനാടാ 23 വര്ഷം കേൾപ്പിക്കാത്ത ചീത്തപ്പേര് ഇനി ഉണ്ടാക്കുന്നെ അതാ” “ശരി ശരി ഇതങ്ങു പറഞ്ഞാൽ പോരാരുന്നോ അങ്ങനെ ഈ പഴം തിന്നാനുള്ള കാക്ക അങ്ങ് ദുഫായിൽ നിന്നും വരുമല്ലേ” “പോടാ പോടാ” “അപ്പൊ ശരി ഞാൻ നാളെ വിളിക്കാം” ഫോൺ വച്ചതിനു ശേഷം ഞാൻ ആലോചിച്ചു .. പോയാൽ ഒരു ദിവസം പോക്കാണ് പിന്നെ ഒരു പെണ്ണിന്റെ കൂടെ തൊട്ടുരുമ്മി

💬 Comments

View all comments