Chapter Title : മാന്യത [Nakulan]
സ്റ്റേഷൻ ആണ് അവിടെ നിന്നും സമീപ പ്രദേശങ്ങളിക്കെല്ലാം ബസ് സർവീസ് ഉണ്ട് ..) ഇനി ഞാന്‍ എങ്ങാനും പോയി വാങ്ങാൻ ആണോ ഇവൾ ഉദ്ദേശിക്കുന്നത് പറ്റില്ലാന്ന് പറയാനും വയ്യാ ഞാൻ ആകെ അങ്കലാപ്പിലായി ഒരു ദിവസം പോക്കാണ്) “ഡാ നീ എന്റെ കൂടെ ഒന്ന് വരാമോ ശനിയാഴ്ച എനിക്ക് ഓഫ് ആണ്” “ഡീ ശനിയാഴ്ച എനിക്ക് ഹാഫ് ഡേ ആണല്ലോ ഞായറാഴ്ച ആയാലോ” “ഡാ ഞായര്‍ എനിക്ക് ഈവനിംഗ് ഡ്യൂട്ടി ഉള്ളതാ രണ്ടു മണിക്ക് മുൻപ് എത്താൻ പറ്റുമോ” “ഡീ ശനിയാഴ്ച ലീവ് കിട്ടുമോ എന്ന് ഞാൻ ഒന്ന് ശ്രമിക്കട്ടെ” “അയ്യോ അപ്പൊ നിനക്ക് സാലറി കട്ടാവില്ലേ” “എം സാരമില്ല നീ ആദ്യമായി ഒരു കാര്യം ചോദിക്കുന്നതല്ലേ” (എനിക്ക് ഇന്നലെ എക്സ്ട്രാ ടൈം ചെയ്തതിന്റെ പകരം ലീവ് ഉണ്ടന്ന് വെറുതെ അവളോട് എന്തിനു പറയണം .. ഞാന്‍ ത്യാഗം സഹിക്കുവാനെന്നു തന്നെ അവള്‍ വിചാരിച്ചോട്ടെ) “എന്നാലും …” (അവൾക്കു ഒരു വിഷമം ,അഭിനയമാണോ ദൈവത്തിനറിയാം) “അത് സാരമില്ല ഞാൻ ചോദിച്ചിട്ട് നാളെ വിളിക്കാം” “ഡാ പിന്നെ ഒരു കാര്യം” (അവൾ ഒന്ന് പരുങ്ങി ) “എന്താടി” “നമ്മളൊന്നിച്ചാ പോകുന്നത് എന്ന് നീ നിന്റെ കിളികളോടൊന്നും പറയണ്ട കേട്ടോ” “അതെന്താ” “കുന്തം പറയേണ്ടന്നു പറഞ്ഞാല് പറയേണ്ട” (അവൾ ദേഷ്യം കാണിച്ചു ) “പിന്നെ നീ ആരെയാ പേടിപ്പിക്കുന്നെ കാര്യം പറഞ്ഞാല്‍ ഞാന്‍ പറയില്ല അല്ലങ്കിൽ ഞാൻ പറയും നമ്മള്‍ അയല്‍ക്കാരനെന്നു എല്ലാവര്ക്കും അറിയാം ഒന്നിച്ചു പോയി എന്നത് ആരും ഒരു തെറ്റായി കാണുകയില്ല അതുകൊണ്ട് പറയുന്നതിന് ഞാൻ എന്തിനു
💬 Comments
View all comments