Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]
അഞ്ചു ചോദിച്ചു : ആരെയും കാണുന്നില്ലല്ലോ?..
ആഷിക്ക് : ജിമ്മിന്റെ സമയം ഞാൻ അങ്ങോട്ട് മാറ്റി. 6 ടു 9 ആണ് പുതിയ സമയം. സ്ത്രീകൾക്ക് പ്രതേകിച്ചു സമയം ഇല്ല വൈകുന്നേരം.
അഞ്ചു വാ പൊളിച്ചു കൊണ്ട് : അയ്യോ അതെന്തേ?..
ആഷിക്ക് : നാളെ മുതൽ രണ്ടു മണിക്കൂർ ആണ് നമ്മുടെ വർക് ഔട്ട്. ആ ടൈമിൽ ആരും വേണ്ട വച്ചു.
അഞ്ചു അത്ഭുപ്പെട്ടുകൊണ്ട് : അതെന്തിനാടാ, നിനക്ക് നഷ്ടം അല്ലെ.
ആഷിക്ക് : ചേച്ചിയെയും കൂട്ടി, ആകെ ഉള്ളത് നാല് പേര് ആണ്. അതിൽ ഒരു ചേച്ചി, മകളുടെ വീട്ടിൽ വിരുന്നു വരുന്ന പോലെ ആണ്. വന്നാൽ വന്നു. പിന്നെ രണ്ടു പേര് അറിയാല്ലോ എന്താ അവസ്ഥ എന്ന്...
അഞ്ചു : എടാ എന്നാലും?...
ആഷിക്ക് : ഒരു എന്നാലും ഇല്ല, നാളെ മുതൽ ഹെവി വർക് ഔട്ട് ആവും. അത് ആലോചിച്ചാൽ മതി ചേച്ചി.
അഞ്ചു പതിയെ ഒന്ന് മൂളി : മ്മ്മ്..
....................................................................
" ഇതെന്താടീ ഇത്,, അവൻ നിന്നെ ബോഡി ബിൽഡിംഗ് ചാമ്പ്യൻ ഷിപ്പിന് ഇറക്കാനുള്ള പരുപാടി ആണോ "... എല്ലാം കേട്ട ഹരിയുടെ ചോദ്യം വന്നു.
അഞ്ചു : എന്തായാൽ എന്താ,, ഹരി കണ്ടില്ലേ, ഞാൻ എങ്ങിനെ മാറി എന്ന്.
ഹരി : അത് ശരിയാ...
അഞ്ചു : പിന്നെ...എന്റെ ഫോളോവേഴ്സിന്റെ എണ്ണവും കൂടി വരുന്നുണ്ട്... കണ്ടോ?..
ഹരി : ഫുൾ വർക് ഔട്ട് പിക്സ് അല്ലെ.. അതും എന്റെ പാറുന്റെ ബോഡി ഷേപ്പ് ഒക്കെ കാണിച്ച്,, എങ്ങിനെ
💬 Comments
View all comments