Chapter Title : മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]
ബെന്നിയെ കെട്ടിപിടിച്ചു.. പക്ഷെ ബെന്നി തിരിച്ച് പുണരാൻ പോയില്ല....
" എന്തൊക്ക ഉണ്ട് പാർവതി വിശേഷങ്ങൾ.... അല്ല അഞ്ചു... ഛെ... "... ബെന്നി ഇളിച്ചു തലയിൽ കൈ വച്ചു...
അഞ്ചു ഹരിയെ നോക്കിയ ശേഷം : പാർവതി എന്ന് വിളിച്ചോ.... ഒരു പ്രശ്നവും ഇല്ല..
ബെന്നിയും ഹരിയും പരസ്പരം നോക്കി ഇളിച്ചു.....
" കാർഡിയോ കറക്റ്റ് ആയി ചെയ്യണില്ലേ "... അഞ്ചു ചോദിച്ചു...
ബെന്നി : എല്ലാം ചെയ്യുന്നുണ്ട്... വിടാതെ ചെയ്യിക്കും ഈ പെണ്ണ്.. മനുഷ്യന്റെ അടപ്പ് തെറിച്ചു....
സിൻഷയെ നോക്കി ആണ് ബെന്നി ഇത് പറഞ്ഞത്.............
അഞ്ജുവും സിൻഷയും പരസ്പരം കെട്ടി പിടിച്ചു വർത്തമാനങ്ങൾ പറഞ്ഞു...
സർവീസ് സെന്റർ നടന്നു കണ്ട ശേഷം കൂടുതൽ കാര്യങ്ങൾ സംസാരിച്ച്, ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയിൽ അഞ്ചു ഹരിയുടെ ചെവിയിൽ പതിയെ ചോദിച്ചു : ഇന്ന് പോണോ ഹരീ... എന്റെ.. അല്ല നമ്മൾക്ക് കൂടെ ഷെയർ ഉള്ള ഫ്ലാറ്റിൽ നിന്ന് നാളെ പോയാൽ പോരെ....
കൂടുതൽ അറിയാൻ പഠിക്കാൻ ആയി ഹരി രഞ്ജുവിന്റെ കൂടെ കടയിൽ പോയി തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നേ, എന്ത് പറഞ്ഞാലും " നിനക്ക് രെഞ്ചു ആണല്ലേ വലുത് " എന്നുള്ള പറച്ചിൽ കേട്ട് ചെവി ചൊറിയാൻ തുടങ്ങിയിരുന്ന ഹരിക്ക് അറിയാം, വീട്ടിൽ മോളുണ്ട് എന്ന് പറഞ്ഞാൽ, മോളെ കാണാൻ ആണോ രെഞ്ചുവിനെ കാണാൻ ആണോ എന്നുള്ള ചോദ്യം വരും എന്ന് അറിയാവുന്നത് കൊണ്ട് ഹരി ഓക്കേ പറഞ്ഞു...
മുന്നിൽ കുപ്പി കൊണ്ട് വന്ന് വച്ചതും ഹരി ബെന്നിയെ ഒന്ന് നോക്കി,, പിന്നെ കുപ്പി കൊണ്ട് വന്ന് വച്ച് സിനിയെ ദേഷ്യത്തോടെയും..................
ബെന്നി ചിരിച്ചു കൊണ്ട് : എടാ ഞാൻ തൊടാറില്ല......
പൂർത്തിയാക്കാൻ സമ്മതിച്ചില്ല സിനി.. സിനി പല്ല് കടിച്ചു കൊണ്ട് ബെന്നിക്ക് നേരെ മിണ്ടരുത് എന്ന് ആംഗ്യം കാണിച്ച്... തന്റെ ഫോൺ എടുത്ത്, പി ഡി ഫ് ഡോക്യുമെന്റ് തുറന്ന് ഹരിക്ക് നേരെ നീട്ടി പറഞ്ഞു : ബെന്നിയേട്ടന്റെ ബ്ലഡ് വർക്ക് ഔട്ട് റിപ്പോർട്ട് ആണ്..... ഹരിക്ക് മനസ്സിലാവും എന്ന് വിശ്വസിക്കുന്നു.... മിനിഞ്ഞാന്ന് എടുത്തതാണ്.. ലിവർ
💬 Comments
View all comments