0%

Chapter Title : മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

വേഗം പോവാൻ നോക്ക് ബെന്നിയേട്ടാ... മനുഷ്യനെ നാണം കെടുത്താതെ......

അത് കേട്ടതും ബെന്നിയും നടന്നു നീങ്ങി....

ആവശ്യത്തിന് വലിപ്പം ഉള്ള ഹാളിൽ തനിയെ കുറച്ചു നേരം ഇരുന്നു ഹരി..അവർ കയറിപോയ റൂമിന്റെ ഡോർ തുറന്നു കിടക്കുന്നുണ്ട് എങ്കിലും ഹരിക്ക് അങ്ങോട്ട് പോവാൻ തോന്നിയില്ല....

ഹരി യന്ത്രികമായി നടന്നത് ബാൽകണിയിലേക്ക് ആണ്... ചെറിയ തണുപ്പോടെ ഉള്ള കാറ്റ് ഹരിയെ തഴുകി കടന്നു പോയപ്പോൾ, ഹരി ഒന്ന് കണ്ണടച്ച് പിടിച്ച്, തന്റെ അതിവേഗത്തിൽ മിടിക്കുന്ന ഹൃദയ വേഗത കുറക്കാൻ ശ്രമിച്ചു.....

" ഹരീ.... വലിക്കുമോ ".... സിനിയുടെ പിന്നിൽ നിന്നുള്ള ചോദ്യം വന്നു....

" ഇല്ല ".... ഹരി ഉത്തരം കൊടുത്തു....

സിനി ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു കൊണ്ട് ചുണ്ടിൽ വച്ച് അൽപം മാറി നിന്നു.......

സിനി : ഹരീ... പിന്നെ രഞ്ജുവിന്റെ ബിസിനസ്സ് എന്താ പ്ലാൻ?.... അവൾക്ക് സ്കിൽ ഉണ്ട്, കഴിവും. ഹരി കൂടെ നിന്നാൽ പേര് കേട്ട ഫാഷൻ ഡിസൈനർ ആവാൻ കഴിയും അവൾക്ക്....

ഹരി : അറിയാം..... എനിക്കറിയാവുന്ന ഫീൽഡ് അല്ല... പഠിച്ചു വരുന്നേ ഉളളൂ.......

സിനി : ഹരിയെ എനിക്ക് ഹെൽപ് ചെയ്യാം പറ്റും....

ഹരി : മ്മ്മ്മ്.... അഞ്ചു പറഞ്ഞിരുന്നു....

സിനി ഹരിയെ നോക്കി : എനിക്ക് ഒരു ഉപകാരം വേണം.....പ്ലീസ്...... എനിക്ക് തിരിച്ച് നിങ്ങളുടെ കുടുംബത്തിൽ വരണം..... ഒരു അംഗം ആവണം......

ഹരി സിനിയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.....

സിനി പുറത്തേക്ക് നോക്കി പുക ഊതി വിട്ട ശേഷം പറഞ്ഞു: തുറന്ന് പറയാം ഹരീ... അഞ്ചു എനിക്ക് ഒരു ബിസിനസ്സ്

💬 Comments

View all comments