Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
ആളെ പോലെ ആണ് അഞ്ജുവിന്റെ മറുപടി കേട്ടപ്പോൾ ഹരിക്ക് തോന്നിയത്.
ഹരി ഉടനെ പറഞ്ഞു : അയ്യോ അത്, കർപ്പൂരം ഇട്ട് കാച്ചിയ വെളിച്ചെണ്ണയുടെ ആ നല്ല മണം ആണ് ഞാൻ.. എന്റെ അമ്മ.. അമ്മയും...
ഹരിക്ക് വാക്കുകൾ കിട്ടിയില്ല കൂടുതൽ പറയാൻ
അഞ്ചു ആകെ അമ്പരന്ന് : അമ്മയോ,, എന്തൊക്കെയാ പറയുന്നേ...
ഹരി അൽപം മടിച്ചാണെങ്കിലും പറഞ്ഞു : എന്റെ അമ്മ ജീവിച്ചിരിപ്പില്ല. എന്റെ കുട്ടികാലത്തു പോയതാ. അമ്മയുടെ ഓർമകളിൽൽ ആദ്യം വരുന്ന ഒന്നാണ്,, കർപ്പൂരം ഇട്ട് കാച്ചിയ എണ്ണയുടെ ആ സുഗന്ധം...
ഇപ്രാവശ്യം അഞ്ജുവിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.
ഒന്നു രണ്ടു മാസത്തോളം ആയി, തന്നെ പിന്തുടരുന്ന, താൻ കേറുന്ന ബസ്സിൽ തന്നെ കേറുന്ന, തന്നെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന, സുന്ദരനായ ആളെ കുറിച്ചറിയാൻ അഞ്ചുവിനും താല്പര്യം തോന്നി.
പക്ഷെ ഇങ്ങോട്ട് വന്ന് ഒന്ന് സംസാരിക്കാൻ പോലും നോക്കാൻ ശ്രമിക്കാത്ത അവനെ, പേര് പോലും അറിയാത്ത അവനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ആണ് അഞ്ചു ആയി മുന്നോട്ട് വന്നത്.
ഹരി വിക്കി കൊണ്ട് പറഞ്ഞു : സോറി.. ഞാൻ.. ശല്യം ആയെങ്കിൽ, ഇനി ഉണ്ടാവില്ല ഒരിക്കലും....
തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഹരിയോട് അഞ്ചു പറഞ്ഞു : ഹലോ.. ഒരു മിനിറ്റ്..
ഹരി തിരിഞ്ഞ് അഞ്ജുവിനെ നോക്കി..
അഞ്ചു പെട്ടെന്ന് ഹരിയെ അമ്പരപ്പിച്ചു കൊണ്ട് പറഞ്ഞു : ശല്യം ആണെന്ന് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറയാത്തത് പറയരുത്.
ഹരിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടരുന്നത് അഞ്ചു കണ്ടു...
അഞ്ചു ഉടനെ പറഞ്ഞു
💬 Comments
View all comments