0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 5.1K

കടിച്ചു കൊണ്ട് ഹരിയുടെ വയറ്റിൽ ഒരു കുത്തു കുത്തി പറഞ്ഞു : ഇങ്ങനെ ഒരു മരങ്ങോടൻ. മനസ്സിൽ ഉള്ളത് പറയാൻ പോലും അറിയില്ല.

ഹരി അഞ്ജുവിന്റെ മുഖത്തേക്ക് തന്നെ നോക്കി..

അഞ്ചു : എടാ, എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോ.. ലാസ്റ്റ് ചാൻസ് ആണ്...

ഹരിയുടെ കണ്ണുകൾ വിടർന്നു. ഉടനെ പറഞ്ഞു : ഇഷ്ടം ആണ്... ഒരുപാട് ഒരുപാട് ഇഷ്ടം ആണ്..

അഞ്ചുവിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അഞ്ചു പറഞ്ഞു : കഴിഞോ?..

ഹരി : എന്തെ?..

അഞ്ചു തലയിൽ കൈ വച്ച ശേഷം : എന്നോട് ഇനി ആരാടാ പൊട്ടാ ചോദിക്കുക. ഇഷ്ടാണോ എന്ന്?..

തെളിഞ്ഞ മുഖവുമായി ഹരി ചോദിച്ചു : അഞ്ചുന് എന്നെ ഇഷ്ടാണോ?..

എന്തോ ആലോചിക്കുന്ന മുഖഭാവത്തോടെ അൽപ നേരം നിന്ന അഞ്ചു, പെട്ടെന്ന് ഹരിയോട് ചേർന്ന് കവിളിൽ ഒരു മുത്തം നൽകി പുഞ്ചിരിച്ചു പറഞ്ഞു : ഇത് പോരെ മറുപടി....

ഇത്രയും പറഞ്ഞു കൊണ്ട് പടികൾ ഇറങ്ങി അഞ്ചു ഓടി...

അഞ്ചു ഉമ്മ വച്ച കവിളിൽ കൈ വെള്ള വച്ചു കൊണ്ട് സന്തോഷം അടക്കി പിടിക്കാൻ ആവാതെ ഹരി തുള്ളിചാടി..

അഞ്ജുവിന്റെ കൂട്ടുകാരി നയനക്ക് മാത്രമേ ഇരുവരുടെയും ഇഷ്ടത്തെ പറ്റി അറിവുണ്ടായിരുന്നുള്ളു. വാല് പോലെ അഞ്ജുവിന്റെ കൂട്ടുകാരി നയന കൂടെ ഉള്ളത് കൊണ്ട് തന്നെ അധികം ആർക്കും സംശയങ്ങൾക്ക് പിടി കൊടുക്കാതെ രണ്ടു പേരും തങ്ങളുടെ പ്രണയം മുന്നോട്ട് കൊണ്ട് പോയി.

മൊബൈൽ വിപ്ലവം ഇതിനിടയിൽ വന്നതോടെ കൂടുതലായി സംസാരിക്കാൻ ഇരുവരക്കും സമയം കിട്ടി തുടങ്ങി.

പ്രണയം മുന്നിട്ട് തങ്ങളുടെ

💬 Comments

View all comments