0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 5.1K

നിന്നും വന്ന, ഹരി ആദ്യമായി അഞ്ജുവിനെ നോക്കാൻ കാരണമായ, കാച്ചിയ എണ്ണയുടെ മണം, ഹരിയുടെ മൂക്കിൽ തുലച്ചതും, ഹരി അറിയാതെ തന്നെ ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു...

"അഞ്ചു പറഞ്ഞിരുന്നു,, ഹരിക്ക് നല്ല ഇഷ്ടമാണ്, ഞാൻ കാച്ചുന്ന എണ്ണയുടെ മണം എന്ന്"... ഹരി ചെയ്തത് കണ്ട് സുലോചന പറഞ്ഞു.

" അത്,, അമ്മേ,, ഞാൻ "... ഹരി പറയാൻ തുടങ്ങി...

ഇടയിൽ കയറി സുലോചന പറഞ്ഞു : വേണ്ട, പറയണ്ട.. അതും അഞ്ചു പറഞ്ഞു എന്നോട്...

ഹരി പതിയെ പുഞ്ചിരിച്ചു. കൂടെ സുലോചനയും...

ഹരിയുടെ മനസ്സിലെ പേടിയും ടെൻഷനും എല്ലാം പോയ്‌ മറഞ്ഞു അതോടു കൂടി എന്ന് പറയാം..

ഇപ്പോൾ വരാം എന്ന് പറഞ്ഞു സുലോചന അകത്തോട്ടു പോയി...

പ്ലാസ്റ്റിക് ചെയറിൽ, കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി, വന്ന ശേഷം ഇനി എന്തൊക്കെ ആവും അഞ്ജുവിന്റെ അമ്മ ചോദിക്കുക എന്ന് ഓർത്ത് ടെൻഷൻ അടിച്ചിരിക്കുമ്പോൾ ആണ്, മഞ്ഞ ചുരിദാർ ഇട്ട്, തല ചെരിച്ചു കൊണ്ട്, തന്റെ നീളമുള്ള മുടി തോർത്ത്‌ കൊണ്ട് തോർത്തി കൊണ്ട് അഞ്ചു അങ്ങോട്ടേക്ക് നടന്നു വന്നത്, മുഖത്ത് പുഞ്ചിരിയുമായി...

" എന്താ മോനെ,, പേടിയൊക്കെ മാറിയോ "... അഞ്ജുവിന്റെ ചോദ്യം വന്നു..

ഹരി: ചെറുതായി....

അഞ്ചു രണ്ടടി മുന്നോട്ട് വച്ചുകൊണ്ട് " എന്റെ ചെക്കൻ പേടിക്കണ്ട കേട്ടോ " എന്നും പറഞ്ഞു കൊണ്ട്, കുമ്പിട്ടു കൊണ്ട് ഹരിയുടെ കവിളിൽ പെട്ടന്നൊരു മുത്തം നൽകി, ചിരിച്ചു കൊണ്ട് ഓടി തന്റെ മുറിയിലേക്ക്..

ഹരിയുടെ മുഖത്ത് ഭംഗി ഉള്ള ചിരി വിടർന്നു എങ്കിലും, നിമിഷങ്ങൾക്കുള്ളിൽ

💬 Comments

View all comments