0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 5.1K

പറഞ്ഞുകൊണ്ട് സുലോചന ഓർമ്മകളിലേക്ക് പോയി....
.......................................................................
സുലോചന തുടർന്നു : ഞാൻ ടൈപ്പിന് പഠിക്കുന്ന സമയത്ത് ആണ്, അഞ്ജുവിന്റെ അച്ഛനെ കണ്ട് ഇഷ്ടപ്പെടുന്നത്. നാട്ടിലെ പ്രമാണികൾ ആയിരുന്ന എന്റെ വീട്ടുകാർ അന്ന് സമ്മതിച്ചില്ല, വീട്ടിലെ ലോറി ഓടിക്കുന്ന ഡ്രൈവർക്ക് എന്നെ കെട്ടിച്ചു കൊടുക്കാൻ.

അങ്ങിനെ അഞ്ജുവിന്റെ അച്ഛന്റെ കൂടെ ഇറങ്ങിയവളാ ഞാൻ. ആദ്യം കുറെ അനുഭവിച്ചു എങ്കിലും ഒന്ന് കര കയറിയപ്പോൾ ആയിരുന്നു അദ്ദേഹത്തെ കൊണ്ട് പോയ ആക്‌സിഡന്റ്.

സുലോചന ഒറ്റി വീഴുന്ന കണ്ണുനീർ തുടച്ചു.

എന്നിട്ട് പറഞ്ഞു : കുടിച്ചിട്ട് വണ്ടി ഓടിക്കരുത് എന്ന് എത്രയോ വട്ടം പറഞ്ഞിട്ടുള്ളതാ ഞാൻ. പക്ഷെ കേട്ടില്ല അദ്ദേഹം,,, ഞങ്ങളെ തനിച്ചാക്കി...

സുലോചനക്ക് വാക്കുകൾ മുഴുവപ്പിക്കാൻ ആയില്ല. വിതുമ്പി കരഞ്ഞു കുറച്ചു നേരം.

കണ്ണ് തുടച്ച ശേഷം സുലോചന പറഞ്ഞു : കഷ്ടപ്പെട്ടാണ് മക്കളെ ഞാൻ വളർത്തിയത്. അങ്ങിനെ ഇരിക്കുമ്പോൾ ആണ്, ഒരു മഹാ കച്ചറയുടെ കൂടെ ആണ് എന്റെ വാക്ക് കേൾക്കാതെ എന്റെ രെഞ്ചു, ഇറങ്ങി പോയത്. എന്താവും എന്ന് എനിക്കറിയില്ല, അതുകൊണ്ട് ചോദിക്കാണ്, ഹരിക്ക് വലി കുടി തുടങ്ങിയ ശീലങ്ങൾ ഉണ്ടോ?..

ഹരി : വലി ഇല്ല അമ്മേ, ബിയർ മാത്രം ഒരു ഗ്ലാസ്‌. അതും വല്ലപ്പോഴും കാറ്ററിംഗിന് പോയി പണി കഴിഞ്ഞ്, കൂടെ ഉള്ളവർ നിർബന്ധിച്ചാൽ മാത്രം.

സുലോചന: മ്മ്... എന്റെ ആകെ ഉള്ള സ്വത്ത്‌ ആണ് അവൾ. ഹരിയെ വിശ്വസിച്ചോട്ടെ ഞാൻ?...

ഹരി : എനിക്ക് ജീവൻ ഉള്ളടത്തോളം ഞാൻ അവളെ എന്നെകൊണ്ട് പറ്റുന്ന പോലെ പൊന്നു പോലെ നോക്കും അമ്മേ,, എന്റെ അമ്മ

💬 Comments

View all comments