മാറ്റകല്യാണം 2 [MR WITCHER]
📝 Ongoing
👁 673466 views ❤ 1009 likes 💬 110 comments
മാറ്റകല്യാണം 2 Mattakallyanam Part 2 | Author : Mr Witcher | Previous Part
ഹായ് നന്പൻസ്... വളരെ നന്ദിയോടെ ആണ് ഇത് അപ്‌ലോഡ് ചെയ്യുന്നത്.. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള ഒരു സപ്പോർട്ട് ആണ് നിങ്ങൾ തന്നത്... നിങ്ങൾ നൽകുന്ന അഭിപ്രായവും സ്നേഹവും ❤️ ആണ് മുന്നോട്ടു നയിക്കുന്നത് ???
ഒത്തിരി സ്നേഹത്തോടെ തുടരട്ടെ....
.
.
.
അവൾ എന്തിനാ സമ്മതിച്ചത്..?
ഇനി എന്നോടുള്ള പക വീട്ടാൽ ആണോ?
അവൾ എന്നോട് ഉള്ള ദേഷ്യം മണിക്കുട്ടിയിൽ തീർക്കുമോ?
ഓരോ കാര്യം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു...
എന്റെ ഉറക്കം നഷ്ടം ആകുമെന്ന് എനിക്കു മനസ്സിലായി.. എല്ലാം എന്റെ മണിക്കുട്ടിക്ക് വേണ്ടി.. അവൾ എന്റെ എല്ലാം എല്ലാം ആണ്.....
ആകെ ഉള്ള ആശ്വാസം ആദ്യമായി ഇഷ്ടപെട്ട പെണ്ണിനോപ്പം ജീവിക്കാം എന്നതാണ്... അവൾക്കു എന്നെ വെറുപ്പാണ് എങ്കിലും അവളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ❤️
എന്റെ ചിന്തകൾ 2 വർഷം പിന്നോട്ട് പോയി....
.
.
.
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
.
4 വർഷത്തെ യാത്ര ഒക്കെ കഴിഞ്ഞു ഞാൻ സ്വസ്ഥമായി വീട്ടിൽ ഇരിക്കുക ആണ്... മണിക്കുട്ടി അവളുടെ പഠിപ്പെല്ലാം കഴിഞ്ഞു.. ഇപ്പോൾ എന്റെ കൂടെ നാട്ടിൽ ഉണ്ട്.. കുറച്ചു വർഷം തമ്മിൽ കാണാത്ത കൊണ്ടുള്ള സ്നേഹം അവൾ എന്നിൽ കാണിച്ചു.. അവൾ എപ്പോഴു എന്റെ കൂടെ വാലുപോലെ കൂടെ നടന്നു.. ഞങ്ങൾ. നാട്ടിൽ എല്ലാം ചെത്തി നടന്നു.. അവൾക്കു അപ്പോൾ എന്തിനും ഞാൻ മാത്രം മതി
ഞാൻ യാത്ര പോയ വിശേഷവും.
💬 Comments
View all comments