Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
നിൽക്കാതെ ഞാൻ വേഗം ഇറങ്ങി.. നേരെ ബീച്ചിൽ പോയി കുറച്ചു നേരം ഇരുന്ന്.....
കടലിനെയും തിരകളെയും എല്ലാം നോക്കിയിരുന്നു..
സമയം പോയത് അറിഞ്ഞില്ല.. വിശപ്പ് വച്ചപ്പോൾ ഞാൻ അടുത്തുള്ള ഹോട്ടലിൽ നിന്നു ആഹാരം കഴിച്ചു... അന്ന് ഞാൻ വീട്ടിൽ പോയത് രാത്രി ആണ്.. ആഹാരം എല്ലാം ഞാൻ പുറത്തു നിന്നു കഴിച്ചു... വീട്ടിൽ എത്തി ഒന്നു കൂടെ കുളിച്ചു കയറി കിടന്നു.. അവൾ വരുന്നതിനു മുൻപ് ഉറങ്ങാൻ ആണ് പ്ലാൻ.
------------------⚡️------------⚡️--------------⚡️-----------
എനിക്കു വീട്ടിൽ ഇരുന്നു ബോർ അടിച്ചു തുടങ്ങി അത് കൊണ്ട് ഞാൻ പിന്നെയും ഓഫീസിൽ പോകാൻ തീരുമാനിച്ചു.... അങ്ങനെ ഇന്ന് മുതൽ ഞാൻ ഓഫീസിൽ പോയി തുടങ്ങി.... രാവിലെ വീട്ടിൽ നിന്നു ഇറങ്ങുന്ന ഞാൻ പിന്നെ രാത്രി ആണ് തിരിച്ചു വീട്ടിൽ എത്തുന്നത്.. ആര്യയെ കാണുവാനുള്ള അവസ്സരം മുറിയിൽ മാത്രം ആയി.. എന്നാൽ ഞാൻ അതും അവോയ്ഡ് ചെയ്തു പോന്നു.. അവൾക്കു അത് മനസ്സിലായിരിക്കണം..
അങ്ങനെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരുന്നു.. ഞാൻ എന്നും ഓഫീസ് കാര്യത്തിൽ മാത്രം ശ്രെദ്ധ കൊടുത്തു പോന്നു.. വീട്ടിൽ പോലും ഞാൻ എല്ലാരിലും നിന്നും ഒഴിഞ്ഞു നടന്നു. എന്നാൽ മണിക്കുട്ടിയുമായി പഴയതു പോലെ പോന്നു.. മണിക്കുട്ടിയും ആകാശും അവർ ജോലിയിൽ ബിസി ആയിരുന്നു.. വീട്ടുകാർക്ക് സംശയം വരാത്ത രീതിയിൽ ഞാൻ കാര്യങ്ങൾ ചെയ്തു പോന്നു..
ആര്യയോട് ചെയ്യുന്നത് വലിയ തെറ്റ് തന്നെ ആണെന്ന് എനിക്കു മനസ്സിലായി. എന്നാൽ അവളോട് അടുക്കാനും കഴിയുന്നില്ല.. എനിക്കു ആകെ വട്ടാകുന്ന അവസ്ഥയിൽ പോയി.. ഇടയ്ക്കു കുറച്ചു മദ്യപിക്കാനും തുടങ്ങി.. അങ്ങനെ ഉള്ള ദിവസം ആർക്കും മുഖം കൊടുക്കാതെ തന്നെ ഞാൻ വീട്ടിൽ പോയി പെട്ടന്ന് കുളിച്ചു കിടന്നുറങ്ങും ആയിരുന്നു..
ഉടനെ ജോലിക്ക് പോകുന്നില്ല എന്നാ തീരുമാനം മാറ്റി ആര്യയും ജോലിക്ക് പോയി തുടങ്ങി.... രാത്രിയിൽ മുറിക്കുള്ളിലും ഞങ്ങൾ നിശബ്ധം ആയി പോന്നു.. എന്നാൽ മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ നന്നായി അഭിനയിച്ചു.. എനിക്കു വേണ്ടി അവളും അവളും നോർമൽ ആയി തന്നെ പെരുമാറി... മറ്റുള്ളവരുടെ മുന്നിൽ അവൾ എന്റെ ഭാര്യ തന്നെ ആയിരുന്നു.. എന്നാൽ പരസ്പരം അടുക്കാൻ കഴിയാതെ ഞങ്ങൾ പോന്നു..
ഒരു ദിവസ്സം മഴനനഞ്ഞു പനിപിടിച്ചു കിടന്ന എന്നെ അവൾ നല്ലത് രീതിയിൽ തന്നെ പരിചരിച്ചു.. അവൾ എന്നെ പനി മാറുംവരെ ഒരു ഭാര്യയുടെ, ഒരു അമ്മയുടെ എല്ലാ കരുതൽ ഓടെ നോക്കി.. അതൊക്കെ കാണുമ്പോൾ എനിക്കു
💬 Comments
View all comments