0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2702

ചോദിച്ചത് കേട്ടു ഞാൻ ഞെട്ടി.... ഞാൻ മാത്രം അല്ല ആര്യയും അവൾ എന്റെ മുഖത്തോട്ടു നോക്കി.... രണ്ടുപേരും വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..
ഞെട്ടാൻ മാറാതെ ഞാൻ അവളോട്‌ ചോദിച്ചു..

"ഉടക്കോ..? ഞങ്ങൾ തമ്മിൽ എന്ത്‌ ഉടക്ക് നീ എന്താ പെണ്ണെ ഈ പറയുന്നേ..?"

"ചേട്ടൻ ഇനി ഉരുണ്ടു കളിക്കുക ഒന്നും വേണ്ട.... ചേട്ടൻ കോളേജിൽ വച്ചു ഇഷ്ടപെട്ട ആര്യ മിസ്സ്‌.. ഈ എന്റെ ആര്യകുട്ടി ആണെന്ന് എനിക്കു.. അറിയാം.. ഞാൻ ഇത് നേരത്തെ അറിഞ്ഞതാ... ആകാശ് എന്നോട് എല്ലാം പറഞ്ഞു.... ചേട്ടന് നാത്തൂനേ എത്ര മാത്രം ഇഷ്ടം ആയിരുന്നു എന്ന് എനിക്കു അന്നേ അറിയായിരുന്നു.. ചേട്ടനെയും നാത്തൂന് ഭയങ്കര ഇഷ്ടം ആയിരുന്നു എന്ന് ആകാശ് പറഞ്ഞിട്ടുണ്ട്.... എന്നാലും നിങ്ങൾ തമ്മിൽ എന്തോ ഒരു ഈഗോ പ്രോബ്ലം ഉള്ളതായി എനിക്കു അറിയർന്നു.. നിങ്ങൾ ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിച്ചത്... ഇപ്പോൾ എനിക്കു സന്തോഷം ആയി..."

അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്കു സങ്കടം വന്നു... എന്റെ മണിക്കുട്ടിക്ക് എല്ലാം ആ അറിയാമായിരുന്നു.... അവളും ഒരുപാട് ആഗ്രഹിച്ചിരുന്നു...

"മണിക്കുട്ടി അത് ഞാൻ നിന്നോട് മനഃപൂർവം പറയാതിരുന്നതല്ല.. നിന്നെ വിഷമിപ്പിക്കണ്ട എന്നു കരുതി "

എനിക്കു പറഞ്ഞു മുഴുകിപ്പിക്കാൻ കഴിഞ്ഞില്ല.. അവളുടെ മുന്നിൽ എന്തോ വലിയ കുറ്റം ചെയ്ത പോലെ ആയിരുന്നു ഞാൻ .. ഓർക്കുമ്പോൾ സങ്കടം വന്നു...

"എനിക്കു അറിയാം ചേട്ടാ... എനിക്കു അതിൽ കുഴപ്പം ഒന്നും ഇല്ല.. നിങ്ങൾ ഇങ്ങനെ ഹാപ്പി ആയി. ഇരുന്നാൽ മതി.....
പിന്നെ രണ്ടുപേരും സന്തോഷം ആയിട്ട് വേണം എന്നെ വിളിക്കാൻ വരാൻ കേട്ടല്ലോ...... അപ്പൊ ഞാൻ വക്കുക കുട്ടേട്ടാ... ഉമ്മ "

അവൾ അതും പറഞ്ഞു ഫോൺ വച്ചു.. അപ്പോഴും എന്റെ കണ്ണുകൾ നിറയുക ആയിരുന്നു.. അത് കണ്ട ആര്യ അത് തുടച്ചു എന്നെ നോക്കി... അവളുടെ കണ്ണുകളിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹം ആണ് കണ്ടത്.. അവൾ എന്റെ മുഖത്തു വശ്യമായി നോക്കിയിട്ട്..പറഞ്ഞു

" I LOVE U ?❤️ "

ഒരുപാട് നാൾ ആയി ഞാൻ കേൾക്കാൻ കാത്തിരുന്ന ആ വാക്ക്

💬 Comments

View all comments