0%

Chapter Title : മാറ്റകല്യാണം [MR WITCHER]

Author : MR WITCHER Read All Parts 2.2K

പോകാം ഇറങ്ങുക ആയിരുന്നു.. ഞാൻ ആകാശിനെ നോക്കി നല്ല ഒരു ചിരി ചിരിച്ചു.. ഞാൻ അച്ഛനോട് അവൾ സമ്മതിച്ചു എന്നാ കാര്യം പറഞ്ഞു... അച്ഛനും അത് കേട്ടപ്പോൾ സന്തോഷം ആയി..

"എന്നാൽ നാളെ ഞങ്ങൾ അങ്ങോട്ട്‌ പെണ്ണുകാണാൻ ആയി വരാം "

അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. അത് കേട്ടപ്പോൾ അവർക്കും സന്തോഷം ആയി.. അവർ പിന്നെ ഓരോന്ന് സംസാരിച്ചു പിരിഞ്ഞു...

ഇനി നാളെ ഞാൻ കൂടി പെണ്ണിനെ കണ്ടു ഇഷ്ടം ആണെന്ന് പറഞ്ഞാൽ മതി.. ഞാൻ എന്തായാലും ഇഷ്ടം ആണെന്ന് പറയാൻ തന്നെ തീരുമാനിച്ചു... പെണ്ണിനെ കണ്ടില്ലേലും..... എന്നാൽ പെണ്ണ് സുന്ദരി ആയിരിക്കും എന്ന് മനസ്സു പറഞ്ഞു... അടുത്ത ദിവസ്സത്തിനായി കാത്തിരുന്നു...

.........................................................................

അടുത്ത ദിവസ്സം ഞങ്ങൾ അങ്ങോട്ട്‌ പെണ്ണ് കാണാൻ ആയി.. പോയി ഞാനും അച്ഛനും മാമനും പിന്നെ പെണ്ണിനെ കാണണം എന്ന് വാശി പിടിച്ചു മണിക്കുട്ടിയും ഞങ്ങളുടെ കൂടെ വന്നു.... ഞങ്ങൾ 4 പേരും ആണ് യാത്ര..

ഒരു 45 മിനിറ്റ് കൊണ്ട് ഞങ്ങൾ ഒരു വീടിന്റെ മുന്നിൽ എത്തി.. സാമാന്യം വലിയ ഒരു വീട്.. രണ്ടു നില ഉണ്ട്.. മുറ്റത്തു അന്ന് കണ്ട ഇന്നോവ കൂടാതെ ഒരു പോളോ യും പോർച്ചിൽ ഉണ്ടായിരുന്നു.... ഞങ്ങളുടെ വണ്ടി വന്നതും ആകാശും അച്ഛനും ഇറങ്ങി വന്നു ഞങ്ങളെ സ്വീകരിച്ചു.. ഞങ്ങൾ എല്ലാരും അകത്തോട്ടു പോയി.. ആകാശിനെ കണ്ടപ്പോൾ മണിക്കുട്ടിക്ക് ചെറിയ നാണം ഒക്കെ വന്നു.....

ഞങ്ങൾ അകത്തു കയറി സോഫയിൽ ഇരുന്നു.. നല്ല വിശാലമായ ഹാൾ നന്നായി എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്... ഞാൻ വീട്ടിൽ

💬 Comments

View all comments