0%

Chapter Title : മാസ്റ്റർ 2 [Story in collaboration with Master] [Mater]

Author : Master Read All Parts 441

വല്ല ലുക്കും ഉണ്ടോ? ഏതോ ഒരു ഊള സാഹിത്യകാരന്‍ നായികയുടെ കണ്ണുകളെ അതുമായി ഉപമിച്ചത് അവള്‍ക്കോര്‍മ്മ വന്നു. എന്തുവാ ഈ പരല്‍മീന്‍? ആര്‍ക്കറിയാം. തല മുറിച്ചു മാറ്റി, ഉടല്‍ ചെറു കഷണങ്ങളാക്കി മുളകിലോ എണ്ണയിലോ മുങ്ങി വെന്ത് പ്ലേറ്റില്‍ മുന്‍പിലെത്തിയിട്ടുള്ള വിഭവങ്ങളായിട്ടല്ലാതെ താനെവിടെ മീന്‍ കണ്ടിരിക്കുന്നു? ഉവ്വുവ്വ് കണ്ടിട്ടുണ്ട്; ഇടയ്ക്ക് കാറില്‍ നഗരത്തിലൂടെ പായുന്ന സമയത്ത് വഴിവക്കില്‍ കച്ചവടക്കാരുടെ വണ്ടികളില്‍ കൂട്ടമായി ഇരിക്കുന്നത് കണ്ടിട്ടുണ്ട്. എങ്കിലും വളരെ അടുത്തു നിന്നൊരു മീനിനെ ഇതുവരെ കണ്ടിട്ടില്ല.

“മോള്‍ അടുക്കളേല്‍ കേറണ്ട; പോയി വേറെ വല്ലോം ചെയ്തോ” ഇത്ര സ്നേഹനിധിയായ മമ്മി ഉള്ളപ്പോള്‍ ഇതൊക്കെ അറിയേണ്ട ആവശ്യമെന്ത്? മമ്മിക്കും അടുക്കള ഹറാമാണ്‌; ജോലിക്കാരി ഉള്ളപ്പോള്‍ ഹറാം ആയില്ലെങ്കിലല്ലേ അത്ഭുതം?

“എടീ പരല്‍ മീനിന്റെ ഒരു പിക്ചര്‍ കാണിച്ചേടീ” കതക് തുറന്ന് പുറത്തിറങ്ങി മൊബൈലില്‍ മുങ്ങിത്തപ്പിക്കൊണ്ടിരുന്ന അമീഷയോട് രാഗിണി പറഞ്ഞു.

“നീയിതുവരെ കുളിച്ചില്ലേ? പോയി കുളിക്കടി. ഇല്ലേല്‍ ഞാന്‍ കേറുമേ” ഭീഷണി മെഹ്രുവിന്റെ വകയായിരുന്നു.

“അടങ്ങിയിരിക്കടി താത്തെ. ഞാനിപ്പം ഇറങ്ങാം. എടീ കാണിക്കെടി”

അമീഷ ഗൂഗിളില്‍ നിന്നും പരല്‍മീനിനെ വലവീശിപ്പിടിച്ചെടുത്ത് അവളുടെ നേരെ നീട്ടി.

“ഇന്നാ, കണ്ടിട്ട് വേഗം പോ”

രാഗിണി നോക്കി.

“ഓ ഇതാണല്ലേ? നല്ല തിളക്കം..ശരിക്കും ഒരു കണ്ണിന്റെ ഷെയ്പ്പ് തന്നെ”

അമീഷ തലയാട്ടിക്കൊണ്ട് ഫോണ്‍ തിരികെ പിടിച്ചുവാങ്ങി.

“അതുശരി അപ്പോള്‍ മോള് സ്വന്തം കണ്ണ് പരല്‍മീന്‍ പോലെയാണോന്ന് പരിശോധിച്ചതാ അല്ലെ? സംഗതി പരല് തന്നെ; പക്ഷെ ചത്തിട്ട് രണ്ടു കൊല്ലമായതാന്ന് മാത്രം”

അമീഷയുടെ സംസാരം കേട്ടു മെഹ്രുന്നിസ പൊട്ടിച്ചിരിച്ചു.

“അമ്പോ രണ്ട് അസൂയക്കാരികള്‍” രാഗിണി കൊഞ്ഞനം കാട്ടിയിട്ട്

💬 Comments

View all comments