Chapter Title : മാസ്റ്റർ 2 [Story in collaboration with Master] [Mater]
കൊണം വന്നതാ, പഷേ മുടിഞ്ഞ തലവേദന. ഞാമ്പറഞ്ഞു നീ വല്യ ഡോക്ടര് ഒക്കെ ആയല്ലോ. എനിക്കൊരു ഗുളിക താ, ഒടുക്കത്തെ തലവേദന എടുക്കുന്നൂന്ന്. അപ്പം അവള് മൂക്കത്തു വെരല് വച്ച് എന്നെയൊരു നോട്ടം.
“എടീ ഗുളിക താടി” ഞാമ്പിന്നേം പറഞ്ഞു.
അവള് കെടന്നു ചിരി തൊടങ്ങി. ചിരിച്ച് ചിരിച്ച് പണ്ടാരവടങ്ങി ഒടുവീ അവളിങ്ങനെ പറഞ്ഞു:
“ചേട്ടന്റെ തലയ്ക്ക് ഓളം ഒണ്ടോ? ഞാന് മെഡിക്കല് ഡോക്ടര് അല്ല മനുഷ്യാ, മറ്റേ ഡോക്ടര് ആണ്”
“മറ്റേ ഡോക്ടറോ? അതെന്തര്?”
“ഡോക്ടറേറ്റ്; സാഹിത്യത്തില്”
“അപ്പം നിന്റെ പ്വേരിന്റെ കൂടെ ഡോക്ടര് എന്ന് എഴുതി വച്ചേക്കുന്നതോ?”
“അതെ, ഞാനും ഡോക്ടറാ. പക്ഷെ ഇതൊരു സ്ഥാനമാണ്, അല്ലാതെ തൊഴിലല്ല”
എനിക്കെന്റെ കൊണം വന്നു. പണ്ടൊക്കെ ഒരൊറ്റ ഡോക്ടറെ ഒള്ളാരുന്നു. മരുന്നും കുത്തിവപ്പും ഒക്കെ ചെയ്യുന്ന ഡോക്ടര്. ഇതിപ്പം വേറെ ഏതാണ്ട് ഉടായിപ്പ് പരിപാടി നടത്തി അവള് ഡോക്ടര് ആയേക്കുന്നു; എന്തരോ എന്തോ. എന്തരായാലും അവള്ടെ വീട്ടീ അനാസിന് ഒണ്ടാരുന്നു. അതേല് രണ്ടെണ്ണം തിന്നപ്പം എനിക്കൊരു സമാതാനം തോന്നി. അപ്പഴാ അവളെന്നോട് ഒരു കാര്യം പറഞ്ഞത്.
“അതെ ചേട്ടാ, ചേട്ടന് ഒരു കഥ എഴുതിക്കൂടെ?”
എന്റെ വായീ പുഴുത്ത തെറി വന്നതാ. പഷേ എവളോട് മാത്രവെനിക്ക് തെറി പറയാന് ഒക്കൂല്ല. എന്റെ എളേ പെങ്ങളല്ലേ. പെങ്ങളാണേലും ഞങ്ങള് തമ്മീ കൂട്ടുകാരെപ്പോലാ കേട്ടാ. അവക്ക് വല്യ പടിത്തക്കാരീടെ പത്രാസൊന്നും ഇല്ല. എന്നെ ഇപ്പഴും ചേട്ടാന്നു തന്നാ വിളീം. ചെലപ്പോ പടിത്തക്കാരീടെ രൂവത്തീന്നു മാറി തനി തറ വര്ത്താനോം പറേം. എന്റെ നെലവാരത്തിലോട്ട് എറങ്ങി എന്നെ സന്തോഷിപ്പിക്കുന്നതാ അവളെന്ന്
💬 Comments
View all comments