0%

Chapter Title : മാസ്റ്റർ 2 [Story in collaboration with Master] [Mater]

Author : Master Read All Parts 434

കൊടുത്ത് വാങ്ങ്. പക്ഷെ സംഗതി നടക്കുവല്ലോ അല്ലെ?”

“എടീ ഈ ഫൂമീല്‍ എനിക്ക് മാത്രവേ അങ്ങേര് ആ മരുന്ന് തരൂ. എന്താ കാര്യം? ഞാനൊണ്ടായ സമയത്തിന്റെ കൊണം. എന്റെ തള്ള കൂറ ആണേലും നല്ലനേരം നോക്കിയാ അവരെന്നെ എറക്കി വിട്ടേ. എനിക്കല്ലാതെ ഈ ലോകത്ത് വേറെ ആര്‍ക്കും ആ മരുന്ന് പിടിക്കത്തില്ല. എനിക്കും ഞാന്‍ കൊടുക്കുന്ന ഒരാക്കും മാത്രം. പഷേ അതൊണ്ടാക്കുന്ന വിദ്യ വാളത്തല കിട്ടാന്‍ വേണ്ടി അങ്ങേരു പറഞ്ഞു തരത്തും ഇല്ല. എന്തരായാലും ഞാമ്പോയി ഏതേലും ഷാപ്പീന്ന് വാളത്തല കിട്ടുവോന്നു നോക്കട്ടെ’

“വേഗം പോ. അതുണ്ടെങ്കിലെ നമുക്ക് കോളജിലും ഹോസ്റ്റലിലും ഒക്കെ സുഖമായി കേറിയെറങ്ങാന്‍ പറ്റൂ”

അങ്ങനെ ഞായ് മന്ത്രവാദിക്ക് വാളത്തല വാങ്ങാന്‍ പോയി.

ഇപ്പം നിങ്ങക്ക് കാര്യത്തിന്റെ കെടപ്പ് മനസിലായല്ലോ? അങ്ങനെ എവളും ഞാനുംകൂടി ഇപ്പറഞ്ഞ സലത്ത് എത്തി. മന്ത്രവാദി തന്ന കൊഴമ്പ് നെറ്റീ പൊരട്ടിയാ പിന്നെ എന്നേം അവളേം ആര്‍ക്കും കാണാന്‍ ഒക്കത്തില്ല. ഞങ്ങക്ക് എവടെ വേണേലും കേറിച്ചെന്ന് എന്തോ വേണേലും കാണാം, കേക്കാം അവര് മനസീ ആലോചിക്കുന്ന കാര്യം വരെ അറീവേം ചെയ്യാം. എന്റെ കൈയീന്ന് ആ മരുന്ന് കിട്ടാനക്കൊണ്ട് തന്നാ അവളെന്നെ കൂടെ കൂട്ടിയേന്ന് എനിക്കൊരു സംശയം ഒണ്ട് കേട്ടാ.

അപ്പം മേദിനിപ്പുരീ ചെന്ന് കൊഴമ്പും പൊരട്ടി അവള് ക്വാളജീ പോയപ്പോ ഞായ് നേരെ ചാരായം തപ്പി എറങ്ങി. പ്വാന്‍ നേരം അവളിങ്ങനെ പറഞ്ഞിട്ടാ പോയെ:

“ദേ ചേട്ടാ, ഞാന്‍ ചുറ്റിക്കറങ്ങി ശകലം എഴുതും. ബാക്കി ചേട്ടന്‍ എഴുതിക്കോണം. ഇവിടുന്ന് തിരികെ പോകുന്നേന് മുന്നേ ഞാന്‍ ചേട്ടനെ ഒരു നല്ല

💬 Comments

View all comments