Chapter Title : മാസ്റ്റർ [Story in collaboration with Master] [Smitha]
അമീഷ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.
"മുമ്പിലെ വലിയ ജനലുകളിലൂടെ ....അല്ല ജനൽ അല്ല ...ജാലകങ്ങളിലൂടെ നോക്കൂ...വെയിലിൽ പുതച്ച ഹരിതാഭയായ ഭൂമി...അതിനപ്പുറം നീലമലകൾ ..നീല മലകൾക്കപ്പുറം മേഘങ്ങൾ ഉത്സവനൃത്തം ചെയ്യുന്ന ചക്രവാളം....ഇതെല്ലാമുണ്ടായിട്ടും ബോറോ മിസ്റ്റർ അരുൺ പണിക്കർ?"
"ഞാൻ അരുൺ പണിക്കർ അല്ല..ഒന്നാന്തരം ചോകോനാ,"
അരുൺ ഇഷ്ടപ്പെടാത്തത് പോലെ പറഞ്ഞു.
"ആട്ടെ എന്താ ഇത്ര ബോറാവാൻ?"
"രാഗിണി ചോദിച്ചു.
"എന്റെ രാഗിണി നീ ചുമ്മാ എന്നെക്കൊണ്ട് തെറി പറയിക്കരുത്..."
അരുൺ ക്രുദ്ധനായി.
"എന്നതാ ബോറല്ലാത്തത്?"
പിന്നെ അവൻ അസ്വസ്ഥനായി വാതിൽക്കലേക്ക് നോക്കി.
"ബോറടിയുടെ അങ്ങേയറ്റമെത്തിക്കാൻ വേണ്ടി ഇപ്പം വരും പ്രൊഫസ്സർ മഹാലിംഗം....ഇവനൊക്കെ എന്നതാ ഈ പഠിപ്പിക്കുന്നെ? വാ തുറന്നാൽ അപ്പം ഗീർവാണം...സ്വന്തം പൊക്കൽ...മഹാലിംഗം..."
"മഹാലിംഗം എന്നൊക്കെ ചുമ്മാ പറയുന്നതാരിക്കും..."
ഡെന്നിസ് പറഞ്ഞു.
"വാസ്തവത്തിൽ വല്ല കുഞ്ഞിപ്പക്കി എന്നൊക്കെയായിരിക്കും പേര്!"
"ഓ!"
രാഗിണി ഡെന്നിസിന്റെ നേരെ അടിക്കാൻ കയ്യോങ്ങി.
"വാ തുറന്നാൽ അന്നേരം വരും ഊള വർത്താനം!"
"ഊള വർത്താനവോ?"
ഡെന്നിസ് രാഗിണിയെ നോക്കി.
"അയാള് മഹാലിംഗം ആണെന്ന് നിനക്ക് അത്രയ്ക്ക് ഉറപ്പുണ്ടോ?"
"അയ്യേ ഇവനെ ഞാൻ!"
രാഗിണി കയ്യുയർത്തി ഡെന്നീസിനെ അടിച്ചു.
മംഗലാപുരത്തിനടുത്ത് മേദിനിപുരിയിൽ, പഴയ മൈസൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റോയൽ കോളേജ് ഓഫ് എൻജിനീയറിങ് എക്കാലത്തും വിദ്യാഭ്യാസചിന്തകരുടെ സജീവ ചർച്ചാവിഷയമാണ്. എല്ലാ സ്ട്രീമുകളിലും നല്ലൊരു ശതമാനം മലയാളി വിദ്യാർത്ഥികളുണ്ട്. കോളേജിന്റെ രാജ്യാന്തര പ്രശസ്തിയും നൂറു ശതമാനത്തിലെത്താറുള്ള പ്ലേസ്മെൻറ്റ് റെക്കോഡും വിട്ടുവീഴ്ച്ചയില്ലാത്ത അച്ചടക്ക നിഷ്ക്കർഷയും അതിന്റെ ഏറ്റവും പ്രധാന ആകർഷണങ്ങളായിരുന്നു. നഗരത്തിൽ നിന്ന് വിട്ട് പ്രശാന്തവും ഹരിതാഭവുമായ മേദിനിപ്പുരിയിലാണ് ഇരുനൂറ് ഹെക്റ്റർ ചതുരശ്ര വിസ്തൃതിയിലുള്ള കാമ്പസ്സിൽ കോളേജ് കെട്ടിട
💬 Comments
View all comments