Chapter Title : മാതൃ സഖി 2 [മനോഹരൻ മംഗളോദയം]
ബെഡിൽ വന്നു കിടന്നേ " "ആരായാലും ഇതൊന്നും കല്യാണത്തിന് മുൻപ് വേണ്ടാ ഒരു രണ്ടുകോളം എങ്കിലും കഴിഞ്ഞിട്ടേ നിങ്ങളെ രണ്ടിനെയും കെട്ടിച്ചു വിടൂ കേട്ടോ " അമ്മ ഞങ്ങളെ രണ്ടിനെയും നോക്കി പറഞ്ഞു "രണ്ടു കൊല്ലമോ അതെന്തിനാ 2 കൊല്ലം.... എനിക്ക് 18 ഒക്കെ കഴിഞ്ഞതല്ലേ പിന്നേ അടുത്തകൊല്ലം പഠിപ്പും തീരും " കല്ലു അമ്മയോട് പരിഭവപ്പെട്ടു. "അതൊക്കെ ഞങ്ങൾ തീരുമാനിച്ചോളാ ഇപ്പോ രണ്ടും പോയേ " അമ്മയും ഞങ്ങളോടായി പറഞ്ഞു. ഞാൻ ബാത്റൂമിലേക് നടന്നു അവൾ പുറത്തേക്കും. "ഡീ....... നിക്കെടി നീ വന്ന കാര്യം അവനോടു പറഞ്ഞോ?????? അമ്മയും അവളോട് ചോദിച്ചു. ഞാൻ ബാത്‌റൂമിന്റെ ഡോറിൽ ഒന്ന് നിന്നു അവരെ രണ്ടിനെയും മാറി മാറി നോക്കി. "എന്താ അമ്മേ????എന്താടി കാര്യം????" "അയ്യോ ഞാൻ മറന്നു അച്ഛൻ ഏട്ടനോട് എന്നെ കുടുംബക്ഷേത്രത്തിൽ കൊണ്ടുപോകാൻ പറഞ്ഞു അവിടെ കുറച്ചു വഴിപാടുണ്ട്. അച്ഛന് എവിടെയോ പോണം എന്ന്" "അമ്പലത്തിലോ അതും ഇത്ര നേരത്തോ 6 മണി ആയിട്ടല്ലേ ഒള്ളു എന്തിനാ ഇത്ര നേരത്തെ വന്നു വിളിച്ചേ??" ഞാൻ അവളോട് ചോദിച്ചു. "അച്ഛനാ പറഞ്ഞെ നേരത്തെ ചെന്നു ചോദിക്കാൻ ചേട്ടൻ കൊണ്ടുപോകില്ലേ???" അവൾ ചിരിച്ചുകൊണ്ടും എന്നോട് ചോദിച്ചു. ആ ചിരി കണ്ടാൽ ആരും കൊണ്ടുപോകില്ല എന്ന് പറയില്ല. "മ്മ് ഞാൻ വരാ നീ പോയി റെഡി ആയി നിക്ക്" അതും പറഞ്ഞു ഞാൻ ബാത്റൂമിലേക് കേറി കുളിയും തേവാരവും തുടങ്ങി. ബാത്‌റൂമിൽ കുളിക്കവേ അവര് രണ്ടും കൂടെ എന്തൊക്കെയോ പറയുന്നത് കേട്ടു. എങ്കിലും എനിക്ക് കാര്യമായി ഒന്നും മനസിലായില്ല.ഞാൻ കുളികഴിഞ്ഞു തോർത്തുടുത്തു
💬 Comments
View all comments