0%

Chapter Title : മാത്തച്ചൻ മുതലാളിയുടെ രതി വികൃതികൾ 10

Author : kkstories Read All Parts 1.8K

‘എന്നാ പോകാം’ എന്ന് പറഞ്ഞ് മാത്തച്ചൻ കാറിൽ കയറി, പുറകെ വര്‍ക്കിയും.

അവർ പോയ ഉടനെ അന്നമ്മ അവളെ കൂട്ടി അകത്തേക്ക് നടന്നു. അപ്പോഴാണ് റോസികുട്ടീ ജോണികുട്ടിയെ ശ്രദ്ധിച്ചത്. അവൻ അകത്തേക്കുള്ള വാതിലിന്റെ കതകിൽ ചാരി എല്ലാം കണ്ടുകൊണ്ടു നിൽക്കുകയായിരുന്നു. അവളെ അവനും നോക്കി. കൊള്ളാം നല്ല കൊച്ച്. നല്ല കണ്ണുകൾ, ഒതുങ്ങിയ ശരീരം, നീണ്ട തലമുടി. ഒരു പാവം, അനുസരണയുള്ള പെണ്ണ് എന്ന് അവനു തോന്നി. അവൻ നോക്കുന്നത് കണ്ടു അവൾ മുഖം കുനിച്ചു. അവന്റെ നിറവും മുഖവും ചുരുണ്ട തലമുടിയും അതിനകം അവളും ശ്രദ്ധിച്ചിരുന്നു.

‘വാടാ ചായ കുടിക്കാം’. എന്ന് പറഞ്ഞു അവർ രണ്ടു പേരെയും കൂട്ടി അന്നമ്മ ഡൈനിങ്ങ് ഹാളിലേക്ക് നടന്നു.

ഡൈനിങ്ങ് ടേബിളിൽ ഇരുന്നപ്പോൾ രണ്ടു പേരും പരസ്പരം നോക്കിയില്ല. അന്നമ്മ ചായയും മുറുക്കും കൊണ്ടുവന്നു ടേബിളിൽ വച്ചു, ‘എടാ ഇത് കുടിച്ചിട്ട് പുറത്തു വെയിലത്തിട്ടിരിക്കുന്ന റബ്ബർ ഷീറ്റ് എല്ലാം വാരി സ്റ്റോറിൽ അടുക്കണം.’ ‘ശരി ചേടത്തി’ എന്ന് പറഞ്ഞു അവൻ ചായ കുടിച്ച് എഴുന്നേറ്റു. ‘മോളെ നീയും കൂടി ചെന്ന് സഹായിച്ചു കൊടുക്ക്.’ ‘ശരി’ എന്ന് പറഞ്ഞു അവളും എഴുന്നേറ്റു ജോണികുട്ടിയുടെ പുറകെ പുറത്തേക്കിറങ്ങി. ജോണിക്കുട്ടി ഷീറ്റുകൾ അഴയിൽ നിന്നെടുത്തുകൊണ്ടിരിക്കുമ്പോൾ റോസി അടുത്തു വന്നു ചോദിച്ചു. ‘ചേട്ടാ, ഇങ്ങോട്ടു തന്നെ, ഞാൻ പിടിക്കാം.’ അവൻ അവ അവളുടെ കൈയിൽ കൊടുത്തു. എന്നിട്ടു ബാക്കി യുള്ളതും കൈയിലെടുത്തു സ്റ്റോറിലേക്കു നടന്നു. അവൾ പുറകെയും. അവൻ അകത്തു കടന്നു റാക്കിൽ അവ അടുക്കി. അവളുടെ കൈയിലിരുന്നതും അടുക്കിവച്ചു. ‘ഉള്ളിൽ കേറുമ്പോ സൂക്ഷിക്കണം. പാമ്പുണ്ടാകും.’

💬 Comments

View all comments