Chapter Title : മാവേലിനാട് 3 [ പ്രസാദ് ]
അപ്പോള്‍, ദീപയും, ദീപുവും രണ്ട് ദിവസം കൂടി അവിടെ നില്‍ക്കുകയാണ് എന്ന് പ്രഖ്യാപിച്ചു.
ചെറിയമ്മയും മക്കളും മൂന്നു നാല് ദിവസം കഴിഞ്ഞേ പോകുന്നുള്ളു എന്ന് തീരുമാനിച്ച് ഉറച്ചാണ് വന്നിരുന്നത്. ചെറിയമ്മയെ ചുമതല ഏല്‍പ്പിച്ച്, അമ്മാവനും, അമ്മായിയും കൂടി പോയി. പക്ഷേ, ദീപുവിനെ അവര്‍ കൊണ്ടുപോയി... ഞാനും അതുല്യയും കൂടി, അച്ഛന്റെ കുടുംബത്തേയ്ക്ക് പോകാന്‍ തയ്യാറായി. അവിടെ ചെറിയച്ഛനാണ് താമസം. ലേഖയും, ജയയും കൂടി ഞങ്ങളുടെ കൂടെ വരാന്‍ തയ്യാറായി. അമ്മാവനും അമ്മായിയും അതിന് സമ്മതവും നല്‍കി.
ചെറിയച്ഛനും കുടുംബവും കൂടി, ചെറിയമ്മയുടെ വീട്ടില്‍ പോകുന്നതിനാല്‍ ഞങ്ങള്‍ ആറ് മണി ആകുമ്പോഴേയ്ക്കും എത്തിയാല്‍ മതി എന്ന് ചെറിയച്ഛന്‍ പറഞ്ഞിരുന്നു. അങ്ങനെ, ആറ് മണിയോടെ ഞങ്ങള്‍ നാലും കൂടി ഒരു ഓട്ടോറിക്ഷയില്‍, അച്ഛന്റെ കുടുംബത്തേയ്ക്ക് പോയി. ഒരു ചെറിയ ബാഗില്‍, രാത്രി ധരിക്കാനുള്ള ഓരോ ജോഡി വസ്ത്രങ്ങള്‍ എടുത്ത്, അതുമായിട്ടാണ് ഞങ്ങള്‍ പോയത്.
അവിടെ ചെറിയച്ഛനും, ചെറിയമ്മയും, അവരുടെ ഏക മകള്‍ മാനസയും മാത്രമാണ് താമസം. മാനസ, പന്ത്രണ്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനി. ജയയുടെ ക്ലാസ്സ്‌മേറ്റ്. അവര്‍ ഒരു ക്ലാസ്സിലാണ് പഠിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത കൂട്ടുകാരികളും.
ഞങ്ങള്‍ അവിടെ എത്തുമ്പോള്‍, അവര്‍ പോയിട്ട് മടങ്ങി എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. അവര്‍ ഞങ്ങളെ സ്വീകരിച്ചു. ഞങ്ങള്‍ ഹാളിലിരുന്ന് വിശേഷങ്ങള്‍ കൈമാറി. ജയയെ, മാനസ വന്ന് കൈയ്യില്‍ പിടിച്ച് കുശലാന്വേഷണങ്ങള്‍ നടത്തി. ലേഖയും അവരുടെ അടുത്ത് കൂടി. ഞാനും അതുല്യയും, ചെറിയച്ഛനോട് സംസാരിച്ച് ഇരുന്നു. ചെറിയച്ഛന്‍, ഞങ്ങളുടെ അച്ഛന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ചോദിച്ചു.അപ്പോഴേയ്ക്കും ചെറിയമ്മയും വേഷം മാറിയിട്ട് അവിടെ വന്നു.
ചെറിയമ്മ, ഞങ്ങള്‍ക്ക് കുടിക്കാന്‍
💬 Comments
View all comments