Chapter Title : മാവേലിനാട് [ പ്രസാദ് ]
ഞാന്‍ അതുല്. എന്ജിനീയറിംഗ് ഒന്നാംവര്ഷം വിദ്യാര്ത്ഥി. എന്റെ അനിയത്തി, അതുല്യ, അമ്മയുടെ സ്ക്കൂളില് തന്നെ പ്ലസ്സ് വണ്ണില് പഠിക്കുന്നു.
ഇവിടെ നാട്ടില് ഞങ്ങളുടെ കുടുംബം, എറണാകുളത്താണ്. അമ്മയുടെ വീട് തൃപ്പൂണിത്തുറയും, അച്ഛന്റെ വീട്, കളമശ്ശേരിയിലുമാണ്.
അങ്ങനെ സെപ്റ്റംബര് ഒന്നിനുള്ള കേരളാ എക്സ്പ്രസ്സില് ഞങ്ങള്ക്ക് ത്രീടയര് എ. സി. യില്, ടിക്കറ്റ് ബുക്ക് ചെയ്തു. ആശയക്കുഴപ്പം മൂലം, വൈകിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. അതുകൊണ്ട് തന്നെ വെയിറ്റിംഗ് ലിസ്റ്റില് ആയിരുന്നു. യാത്രാ ദിവസത്തിന് മുമ്പ് ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്, തത്കാല് ബുക്ക് ചെയ്യാം എന്ന് അച്ഛന് ഉറപ്പ് തന്നു.
ഏതായാലും, യാത്രയുടെ തലേ ദിവസം, ഞങ്ങളുടെ ടിക്കറ്റ്, ആര്. എ. സി. ആയി. അതുകൊണ്ട്, യാത്രാദിവസം അത് കണ്‍ഫേം ആകുമെന്ന പ്രതീക്ഷയില് വേറേ ടിക്കറ്റ് ബുക്ക് ചെയ്തില്ല. പക്ഷേ, യാത്രാദിവസവും ടിക്കറ്റ് കണ്‍ഫേം ആയില്ല. ഞഅഇ 2, 3 മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു.
ഏതായാലും, രണ്ട് പേര്‍ക്കും കൂടി ഒരു ബര്‍ത്ത് കിട്ടുമെന്ന സമാധാനത്തില്‍ ഞങ്ങള്‍ യാത്ര തുടങ്ങി. ട്രെയിന്‍, രാവിലെ, പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍ യാത്ര ആരംഭിച്ചു. യാത്ര തുടങ്ങി രണ്ട് സ്റ്റേഷന്‍ പിന്നിട്ടപ്പോഴേയ്ക്കും ഒരു ടിക്കറ്റ് കണ്‍ഫേം ആയി. അങ്ങനെ സ്വതന്ത്രമായി ഒരു ബര്‍ത്ത് കിട്ടി. അത് അടുത്ത ബോഗിയില്‍ ആയിരുന്നു.
അനിയത്തിയെ ഒറ്റയ്ക്ക് അവിടെ ആക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. ഒടുവില്‍, ടി. ടി. ആറിന്റെ അനുവാദത്തോടെ, ഞങ്ങള്‍ രണ്ടും കൂടി ആ ബര്‍ത്തിലേയ്ക്ക് നീങ്ങി. അത് ഒരു അപ്പര്‍ ബര്‍ത്ത് ആയിരുന്നു. ഞങ്ങള്‍, സാധനങ്ങളൊക്കെ അവിടെ കൊണ്ടുവച്ച് ഇരുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് അനിയത്തി ഇരുന്ന്
💬 Comments
View all comments