0%

Chapter Title : മായാലോകം [VAMPIRE]

Author : VAMPIRE Read All Parts 476

ഞങ്ങളുടെ അയൽവാസിയാണ്. അഞ്ചുവർഷം മുമ്പാണ് അവർ ഞങ്ങളുടെ അടുത്തേക്ക് സ്ഥലം മാറി വന്നത്. അതിൽപിന്നെ ഞങ്ങൾ ഒരു കുടുംബം പോലെയാണ്. ശാരദേച്ചിയുടെ ഭർത്താവ് ചെന്നൈയിൽ ബിസിനസ്സ് ആണ്. സുരേഷ് എന്നാണ് ആളുടെ പേര് . സുരേഷേട്ടൻ മാസത്തിലൊരിക്കലേ വരാറുള്ളൂ. ആളൊരു പഞ്ച പാവമാണ്. ഞങ്ങളുടെ കുടുംബം അവർക്ക് വലിയൊരു ആശ്വാസമാണെന്ന് സുരേഷേട്ടൻ എപ്പോഴും പറയാറുണ്ട്. പിന്നെയുള്ളത് അവർക്ക് രണ്ട് പെണ്മക്കളാണ്. മൂത്തവൾ അശ്വതി. അച്ചു എന്നാണ് അവളെ വിളിക്കുന്നത്. അച്ചു പി.ജി ചെയ്തുകൊണ്ടിരിക്കുകയാണ് രണ്ടാമത്തേത് അഞ്ജലി . അഞ്ജു എന്ന് വിളിക്കും അവൾ ഡിഗ്രീ 2nd year ആണ്. അഞ്ജുവും ഞാനും തമ്മിൽ പ്രണയത്തിലാണ്.!

വളരെ നാളത്തെ എന്റെ പരിശ്രമത്തിനൊടുവിലാണ് ഞാൻ അവളെ എന്റെ സ്വന്തമാക്കിയത്. വട്ട മുഖം. വലിയ കണ്ണുകൾ. ചെറിയ നാസിക. ചുവന്ന ചുണ്ടുകൾ. അരക്കൊപ്പം മുടി. കാണാൻ ശരിക്കും ഒരു അപ്സരസ്സ് തന്നെയാണ് എന്റെ അഞ്ജു.!! അവളെ കണ്ട മാത്രയിൽ ഹൃദയത്തിൽ കുറിച്ചിട്ടതാണ് അവൾ എന്റേത് മാത്രമാണെന്ന്. പറഞ്ഞു വർണ്ണിക്കാൻ പറ്റാത്ത എന്തോ ഭംഗിയാണ് എന്റെ പെണ്ണിന്.! പ്രണയം തുടങ്ങിയിട്ട് രണ്ട് വര്ഷമായെങ്കിലും കാര്യമയ്യിട്ടൊന്നും തന്നെ നടന്നിരുന്നില്ല. എല്ലാം കല്യാണം കഴിഞ്ഞിട്ട് മതിയെന്നായിരിന്നു അവളുടെ വാദം. എന്തെങ്കിലും ചെയ്താൽ അവളെ നഷ്ടപ്പെടുമോ എന്നുള്ള ഭയം മൂലം ഞാൻ ഒന്നിനും മുതിർന്നിരുന്നില്ല. മറ്റൊന്നിനു വേണ്ടിയും അവളെ വിട്ടുപിരിയാൻ ഞാൻ തയ്യാറായിരുന്നില്ല. അഞ്ജുവിൽ ഞാൻ അത്രമേൽ അഡിക്റ്റെഡ് ആയിരിന്നു.!

അങ്ങനെ അമ്മയോട് കാര്യങ്ങൾ പറഞ്ഞ് ഞാൻ ബൈക്കും എടുത്ത് അവരുടെ വീട്ടിലേക്ക് പോയി. അഞ്ജു കോളേജിൽ നിന്നും ടൂർ പോയതുകാരണം അച്ചു അല്ലാതെ വേറാരും തന്നെ അവിടെയില്ല. ഞാൻ ചെല്ലുമ്പോൾ അവൾ അകം അടിച്ചു കോരുകയായിരുന്നു.

ആഹാ.. വന്നോ ആശാൻ ഉം... ടാ. നീ ഇരിക്ക് ഞാൻ ഇതൊന്ന് തീർക്കട്ടെ എന്നിട്ട് പൂവാം. അല്ലടീ എവിടാ ഫംഗ്ഷൻ.? ഇവിടെ അടുത്ത് തന്നാ പെരുവല്ലൂരാ. അല്ലാ നിന്റെ മെക്കാനിക്ക് കലാപരിപാടിയൊക്കെ നിർത്യാ.? അതൊന്നും നമുക്ക് ശരിയാവില്ലന്നേ... ഇനി എന്താ അടുത്ത പ്ലാൻ.? ഞാൻ ഡാൻസ് പഠിക്കാൻ പോയാലൊന്ന് ആലോചിക്കാ. ഞാൻ ഒരു ഡാൻസർ ആകുന്നതിനെ പറ്റി എന്താ നിന്റെ അഭിപ്രായം.? അതിനുള്ള യോഗമുണ്ടോ നിനക്ക്.?

"യോഗമില്ലെന്നു കരുതി മാറി നിക്കുന്നവരല്ല നേടിയെടുക്കണം എന്ന് കരുതി മുന്നോട്ട് കുതിച്ചവരെ എന്നും എല്ലാം നേടിയിട്ടുള്ളു"... !!!!

എന്നാ ഡാൻസർ ആ കാൽ ഒന്ന് പൊക്കിവെച്ചേ ഞാൻ അവിടെയൊന്ന് അടിച്ചു വാരട്ടെ.

പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്.

💬 Comments

View all comments