Chapter Title : മായാമയൂരം 3 [കാട്ടിലെ കണ്ണൻ]
ഇരുന്നു . ഒരു പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ അമ്മയോടൊപ്പം മായയും നടന്ന് വരുന്നത് കണ്ടു. ഏട്ടത്തിയുടെ മുഖത്ത് ഇപ്പോൾ ആ വാട്ടം ഇല്ല . പഴയ പ്രസരിപ്പൊക്കെ തിരിച്ചുവന്നപോലെ അവന് തോന്നി.
മോൻ വന്നിട്ട് കുറേ സമയമായോ മായയുടെ അമ്മയാണ് ചോദിച്ചത് .
ഇല്ല ഒരു പത്ത് മിനിറ്റ്.
ഞാൻ കുടുംബശ്രീക്ക് പോയതായിരുന്നു ഒറ്റയ്ക്ക് ഇവിടെ ഇരിക്കണ്ടല്ലോ എന്ന് കരുതി ഇവളെയും കൂട്ടി ..
ഓഹ് അത് സാരമില്ല..
ഡാ നീ ഇരിക്ക് ഞാൻ ഡ്രെസ്സ് മാറ്റി വരാം എന്നും പറഞ്ഞ് മായ അകത്തേക്ക് പോയി..
ഓഹ് അപ്പോ കുളിയൊക്കെ കഴിഞ്ഞു എന്ന് മനസ്സിൽ ആലോച്ചുകൊണ്ട് അവൻ ഒരു നിശ്വാസമിട്ടു.
വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ മോനേ
ആ അതേ ..
അനൂപ് വിളിക്കാറുണ്ടോ
ആ ചേട്ടൻ കുറച്ച് മുന്നേ വിളിച്ചേ ഉള്ളു ആന്റി . അങ്കിൾ എവിടെ പോയി .
മനോഹരേട്ടൻ കവലയിലെങ്ങാൻ പോയതാ .. മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം ..
അയ്യോ ചായ ഒന്നും വേണ്ട ആന്റി .
അങ്ങനെ പറഞ്ഞാൽ പറ്റില്ല എന്ന് പറഞ്ഞ് അവർ അകത്തേക്ക് പോയി.
അപ്പു അവിടെ ഉള്ള പത്രം എടുത്ത് ചുമ്മാ മറിച്ച് നോക്കി.. പിന്നെ ഫോൺ എടുത്ത് അതിൽ തോണ്ടി ഇരുന്നു . കുറച്ച് കഴിഞ്ഞപ്പോൾ മായ ഒരു നീല ചൂരിദാറും വെള്ള ഷാളുമിട്ട് പുറത്തേക്ക് ഇറങ്ങിവന്നു.
ഡാ വാ ചായ കുടിക്കാം..
അവൻ അവളുടെ പിന്നാലെ അകത്തേക്ക് കയറി. ചായ കുടിക്കാൻ ഇരുന്നു. ചായ കുടിച്ചു കഴിഞ്ഞ് അവൻ വീണ്ടും മൊബൈലിൽ തോണ്ടാൻ തുടങ്ങി.
മായ അകത്തു നിന്നും ഒരു ബാഗുമായി ഇറങ്ങി വന്നു
മോളേ നിങ്ങൾ ഇറങ്ങുവാണോ അച്ഛൻ വരാൻ നിൽക്കുന്നില്ലേ ?
ഇല്ല അമ്മേ പോകുന്ന വഴിക്ക് തുണി കടയിൽ ഒന്ന് കയറണം പിന്നെ ദേ ഇവൻ തീ കനലി നിൽക്കുന പോലയാ ഇവിടെ നിൽക്കുന്നത് എന്നും പറഞ്ഞ് അപ്പുവിനെ കളിയാക്കി ചിരിച്ചു .
എനിക്ക് ധൃതി ഒന്നും ഇല്ല അങ്കിൾ വന്നിട്ട് പോകാം
എന്നാ ഞാൻ അച്ഛനെ വിളിച്ച്
💬 Comments
View all comments