Chapter Title : മായാമയൂരം 3 [കാട്ടിലെ കണ്ണൻ]
മോള് പോയ്ക്കോ ഞാൻ രാഘവന്റെ കൂടെ ഒരു സ്ഥലം വരെ വന്നേക്കുവാ.. വരാൻ വൈകും പറ്റുമെങ്കിൽ ഞാൻ അടുത്ത ആഴ്ചയെങ്ങാൻ അങ്ങോട്ടേക്ക് ഇറങ്ങാം ..
ശരി അച്ഛാ എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
അച്ഛൻ വരാൻ വൈകും എന്നാ അമ്മേ പറേണേ..
ആണോ എന്ന വൈകികണ്ട നിങ്ങൾ പൊയ്ക്കോ..
ശരി അമ്മേ പോയിട്ട് വരാം എന്നും പറഞ്ഞ് അവൾ ബാഗും എടുത്ത് ഇറങ്ങി..
ആന്റി എന്നാ ഞങ്ങൾ ഇറങ്ങട്ടെ
ശരി മോനെ ..
അങ്കിൾ വരുമ്പോൾ അന്വേഷിച്ചതായി പറയണം എന്നും പറഞ്ഞ് അപ്പുവും അവളുടെ പിന്നാലെ ഇറങ്ങി ..
അവർ നടന്ന് കാറിനടുത്തെത്തി
ഡാ അപ്പൂസേ ഈ ഡിക്കി ഒന്ന് തുറന്നേ
മാറ് ഞാൻ എടുത്തു വച്ചോളാം എന്നും പറഞ്ഞ് അവൻ ഡിക്കി തുറന്ന് അവളുടെ ബാഗെടുത്ത് അതിൽ വച്ചു..
മായ കാറിൽ കയറാൻ വേണ്ടി ബാക്കിലെ ഡോർ തുറന്നു
അല്ല എന്നെ ഡ്രൈവർ ആക്കാനാണോ ടീച്ചറുടെ ഉദ്ദേശം ?
അയ്യോ അല്ല ഞാൻ പട്ടി ഉണ്ടോന്ന് നോക്കിയതാ.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
പട്ടിയോ ? മായ എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ അപ്പു സംശയ ഭാവത്തിൽ അവളെ നോക്കി ചോദിച്ചു.
ആ എന്നെ വിളിക്കാൻ ആരുടെയോ പട്ടിയോ പൂച്ചയോ വരുമെന്ന് പറഞ്ഞിരുന്നു അതോണ്ട് നോക്കിയതാ..
ഓഹ് ആക്കിയതാണല്ലേ അവൻ ചമ്മൽ മറച്ചുവെച്ച് ചോദിച്ചു
അല്ലടാ കാര്യമായിട്ട് പറഞ്ഞതാണ്
ഉം മതി മതി കാര്യം പറഞ്ഞത് ഏടത്തി കയറ് അവൻ മുന്നിലെ ഡോർ അവൾക്കായി തുറന്നുകൊടുത്തു.
മായ അകത്തു കയറി ഇരുന്നു മിററിൽ നോക്കി
💬 Comments
View all comments