Chapter Title : മായാമയൂരം [കാട്ടിലെ കണ്ണൻ]
ആവാൻ വഴിയില്ല ചേട്ടനാണെങ്കിൽ ഡോറിൽ തട്ടിയേനെ . വീണ്ടും ബെൽ മുഴങ്ങി . അപ്പു വേഗം ടിവി ഓഫ് ചെയ്തു പരിഭ്രമത്തോടെ വാതിൽ തുറന്നു .
പുറത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ . നല്ല രീതിയിലുള്ള വസ്ത്രധാരണം. കണ്ടാൽ ഒരു എക്സിക്യൂട്ടിവ് ലുക്ക് . ആരാ എന്ന് ചോദിക്കുന്നതിന് മുൻപേ
ഇത് അനൂപിന്റെ വീടല്ലെ എന്ന് അയാൾ ചോദിച്ചു
അതേ..
അനൂപ് ഇല്ലേ ഇവിടെ ?
ഇല്ല ചേട്ടൻ പുറത്ത് എവിടെയോ പോയതാ
ആ ശരി വീട്ടിൽ മുതിർന്നവർ വേറെ ആരും ഇല്ലേ മോനെ ?
ഇല്ല ചേട്ടാ അമ്മയും അച്ഛനും ജോലിക്ക് പോയി വൈകിട്ടേ വരു ..
ഓ ശരി മോന് ക്ലാസ്സില്ലെ ഇന്ന്
ഇല്ല പ്ലസ്ടു എക്സാമിന്റെ സ്റ്റഡി ലീവ് ആണ്
ആ ശരി
അല്ല നിങ്ങളാരാണെന്ന് പറഞ്ഞില്ല
ഓഹ് സോറി .. ഞാൻ പോലീസ് സ്റ്റേഷനിൽ നിന്ന് വരികയാണ് മോന്റെ ചേട്ടൻ പാസ്പോർട്ടിന് അപേക്ഷ നല്കിയിരുന്നു അതിന്റെ വെരിഫിക്കേഷന് വേണ്ടി വന്നതാണ് ..
പോലിസ് എന്ന് കേട്ടപ്പോൾ അവനൊന്ന് ഞെട്ടി .
ഓഹ് ഒക്കെ സർ ..
ശരി ചേട്ടൻ വന്നാൽ ഒന്ന് സ്റ്റേഷൻ വരെ വരാൻ പറ മോൻ
ഒക്കെ സർ..
അയാൾ നടന്നകന്നു
അവൻ അകത്തേക്ക് കയറി വാതിലടച്ചു വീണ്ടും ടി. വി ഓൺ ചെയ്തു
ഡാ ആരായിരുന്നു അത് ഹരി ചോദിച്ചു
പോലീസ് ..
പോലീസോ !! ഹരി ഭയത്തോടെ ചോദിച്ചു
ആ പോലിസ് ചേട്ടന്റെ പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി വന്നതാണ്
ഓഹ് ..
ചുമ്മാ മൂഡ് കളയാനായിട്ട്
💬 Comments
View all comments