Chapter Title : ?മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
എന്ത് പറ്റി??"
ഫോൺ cut ചെയ്ത പാടെ ചേട്ടൻ വിവരം തിരക്കി.
"അത് ചേട്ടാ ചേച്ചിയെ ഞാൻ ഹാളിലെ സോഫയിൽ ഇരുത്തിട്ടാ ഇങ്ങോട്ട് വന്നേ. ഇപ്പൊ അമ്മ വിളിച്ചത് ചേച്ചി സോഫയിൽ നിന്ന് വീണ് നെറ്റി പൊട്ടിന്നും കൃഷ്ണ ഹോസ്പിറ്റലിൽ ആണെന്നും പറഞ്ഞാ."
"എടാ വല്ലോ കുഴപ്പോം ഉണ്ടോ??"
പുള്ളിടെ ആദി കണ്ട തോന്നും അവളെന്തൊ പ്രസവിക്കാൻ കിടക്കുവാണെന്ന്. പുള്ളിയെ പറഞ്ഞിട്ടും കാര്യമില്ല. അതിനെക്കാൾ പത്തിരട്ടി ആദിയാണ് എന്റെ ഉള്ളില്.
"അറിയില്ല ചേട്ടാ. എന്നെ ഒന്ന് അവിടെ വരെ ആക്കി തരോ??"
"നീ സൈക്കിള് ഇവിടെ വച്ച് പൂട്ട്. എന്നിട്ട് വാ."
പുറത്തേക്കിറങ്ങി എന്റെ ഡൊമിനാർ പൂട്ടി വച്ചിട്ട് ചേട്ടന്റെ ns-ൽ കേറി. ചേട്ടൻ എത്രത്തോളം സ്‌പീഡിൽ പോവാൻ പറ്റോ അത്രത്തോളം സ്‌പീഡിൽ വണ്ടിയോടിച്ചു. പത്തോ പതിനഞ്ചോ മിനിറ്റ്. അതിനുള്ളിൽ കൃഷ്ണ ഹോസ്പിറ്റലിൽ ഞങ്ങള് എത്തി. റിസപ്ഷനിൽ പോയി അന്വേഷിച്ച് ഞങ്ങള് നേരെ റൂമിലേക്ക് ചെന്നു. തലയില് ഒരു ചെറിയ കെട്ടും വച്ച് ബാലരമയും വായിച്ച് ഇരിക്കുവാ എന്റെ ചേച്ചി. അമ്മയാണെ അതും നോക്കി ബെണ്ടിലും. ഇനി ഇതൊന്നും പറ്റിയത് ഇവൾക്കല്ലേ ആവോ??
"ടി ചേച്ചി...."
എന്റെ വിളി കേട്ട് അമ്മയും ഞെട്ടി എന്റെ പുന്നാര ചേച്ചിയും ഞെട്ടി.
"വാവേ, ഹവൂ...."
വാവേ എന്ന് എന്നെ തന്നെയാണ് വിളിച്ചത്. പക്ഷെ ഈ ഹവൂ അതെന്താണാവോ?? ചിലപ്പോ വാവെന്ന് വിളിച്ചപ്പോ നെറ്റിയില് വേദന എടുത്തത് ആയിരിക്കും. അപ്പോഴാണ് അമ്മയും ചേച്ചിയും എന്റെ കൂടെ വന്ന ആളെ കാണുന്നത്.
"അഹ് മോനും ഉണ്ടായിരുന്നോ??"
ചേട്ടനെ നോക്കി അമ്മ അത് ചോദിച്ചപ്പോ
💬 Comments
View all comments