Chapter Title : ?മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ഇപ്പൊ എന്താ കുഴപ്പം??"
"എനിക്ക് പേടിയാ!"
"അയ്യട ഒരു പേടി. നീ നന്നായി പാടൂന്ന് എനിക്കറിയാം. അത് ഞാൻ മാത്രം അറിഞ്ഞാൽ പോരല്ലോ. മായയും അവൾടെ ഫ്രണ്ട്സും ഒക്കെ അറിയട്ടെ. നീ അതും ഇതും പറയാതെ എന്നെ ബാത്റൂമിൽ കൊണ്ട് പോ."
പിന്നെ ഞാനും കൂടുതലൊന്നും പറയാൻ പോയില്ല. നേരെ ക്ലോസെറ്റിൽ കൊണ്ടിരുത്തി മുഖം കഴുകി ബ്രഷില് പേസ്റ്റ് തേച്ച് കൊടുത്തു. 10 മിനിറ്റ് വരെ ഒരേ തേപ്പയിരുന്നു. ഇങ്ങനെ തേച്ച പല്ല് തേയും ബ്രഷിന്റെ. പിന്നെ അവിടുന്ന് പൊക്കി നേരെ താഴേക്ക്. നേരത്തെ എഴുന്നേറ്റ് വരുന്ന മക്കളെ കണ്ട് അമ്മേടേം അച്ഛന്റേം മുഖം കാണണോയിരുന്ന്. ഞെട്ടലാണോ അത്ഭുതമാണോ സന്തോഷമാണോ എന്താണോ ആവോ??
"ആഹാ രണ്ടും നേരത്തെ ആണല്ലോ?? രാമേട്ടാ പുറത്തോട്ട് ഒന്നിറങ്ങി നോക്കിയേ, കാക്ക എങ്ങാനും മലന്ന് പറക്കണുണ്ടോന്ന് അറിയാലോ??"
മാതസ്ത്രിയുടെ സ്ഥിരം കളിയാക്കൽ!
"നീയൊന്ന് പോയേ യശു. എന്താ മക്കളെ എവിടേലും പോവുന്നുണ്ടോ??"
അല്ലേലും അച്ഛൻ ഇങ്ങനെയാ. അമ്മ ഞങ്ങളെ കളിയാക്കിയാൽ അച്ഛനത് സഹിക്കുലാ. ഈ അമ്മയെ പേര് ചുരുക്കി യശുന്നാ അച്ഛൻ വിളിക്കണേ. പക്ഷെ ചില സമയങ്ങളില് യേശു മാറി യൂദാസ് ആവൂന്നുണ്ട്.
"അഹ് പോവുന്നുണ്ട്. ഞങ്ങൾ അല്ല ഇവൻ മാത്രം."
എന്റെ കൈക്കുള്ളിൽ കിടന്ന ചേച്ചി അശരീരി പോലെ പറഞ്ഞു. ഞാനവളെ സോഫായിലേക്ക് ഇരുത്തി.
"നീ എങ്ങോട്ടാ കണ്ണാ??"
അച്ഛൻ ചോദിച്ചു.
"ഒരാളെ കാണാനുണ്ട്. ഇന്നലെ ഇവള് പറഞ്ഞപ്പോലെ ചിലപ്പോ ഞാനും ഒരു പാട്ട്ക്കാരൻ ആയാലോ??"
കുറച്ച് ഗമയിൽ ഞാൻ പറഞ്ഞു.
"അപ്പൊ ഇന്നലെ വെറുതെ പറഞ്ഞതല്ലേ ഇവള്??"
"അല്ല. ഈ
💬 Comments
View all comments