Chapter Title : ?മായകണ്ണൻ 6 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയായിരുന്നു അവന്റെ മറുപടി. അടുത്ത് നിന്ന ഞാൻ പോലും ഞെട്ടിപ്പോയി.
"എടി പൂച്ചേ അപ്പൊ നിനക്ക് ഇതുവരെ മനസ്സിലായില്ലേ??"
ചിരി കടിച്ചമർത്തി അവനത് പറഞ്ഞപ്പോ ഞാനും വെറുതെ ചിരിച്ചു. മായയെ നോക്കിയപ്പോ അവൾടെ മുഖഭാവം എന്താണെന്ന് വായിച്ചെടുക്കാൻ പറ്റിലാ.
"Ok. ഞാൻ തന്നെ പറയാം. ഇവനെന്റെ best ഫ്രണ്ട് അഹ്. ഞങ്ങൾ 5ആം ക്ലാസ് മുതൽ ഒരുമിച്ചായിരുന്നു. എന്തിനും കൂടെ നിക്കുന്ന കൂട്ടുകാരൻ. ഒരുപാട് ഫ്രണ്ട്സ് എന്റെ ലൈഫിൽ വന്നിട്ടുണ്ടെലും ഇവനോളം ആരും എത്തിട്ടില്ല. മായ പറഞ്ഞു എന്റെ ഒരു ഫ്രണ്ട് കണ്ണൻ നന്നായി പാട്ട് പാടൂന്നും നാളെ ഞാൻ അവനെ വിളിച്ചോണ്ട് വരാന്നും. അപ്പൊ ഞാൻ വിചാരിച്ചില്ല അതിവനായിരിക്കും എന്ന്. ഇവനെ എല്ലാരും വിളിക്കുന്നെ കണ്ണനെന്ന് ആണേലും എനിക്ക് വിളിക്കാനിഷ്ട്ടം കാളിയെന്നാ. ഇപ്പൊ എല്ലാവർക്കും കാര്യം കത്തില്ലോ അല്ലെ??"
അവനൊരു ചിരിയോട് കൂടി പറഞ്ഞു നിർത്തി.
"ഹായ് കണ്ണാ ഞാൻ ആതിര."
"ഞാൻ റംസാൻ."
"ഞാൻ ആവണി."
"അഹ് കാളി ആവണി എന്ന് വിളിക്കുന്നത് പാടണേ നീ ഇവളെ പൂച്ചെന്ന് വിളിച്ച മതിട്ടോ."
അതും പറഞ്ഞ് അവൻ ചിരിച്ചു. അപ്പൊ അവണിയെയാണ് പൂച്ച എന്ന് വിളിക്കുന്നെ. ഏതായാലും എന്റെ കൂട്ടുക്കാരനെ എനിക്ക് തിരിച്ച് കിട്ടി. അവനെ മാത്രമല്ല, വേറെയും മൂന്ന് പേരെ. ഇതിനെല്ലാത്തിനും കാരണം മായയ. എന്റെ മാത്രം മായ.
"നിയെന്താടാ ഈ അലോചിക്കുന്നെ?? അന്ന് സ്കൂളിൽ വച്ച് എല്ലാരേം ഞെട്ടിച്ച പോലെ ഇവിടുള്ളവരേം ഞെട്ടിക്കെടാ. അന്നത്തെ ആ തീ കാട്ടുതീ ആവണം. Come on."
എന്റെ പാട്ട് കേക്കാൻ അവൻ ആഗ്രഹിക്കുന്നു.
💬 Comments
View all comments