Chapter Title : ?മായകണ്ണൻ 7 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ട് എന്റെയും സീതയുടെയും ജീവിതത്തിൽ. നിങ്ങൾ എപ്പോഴും ചോദിക്കാറില്ലേ, അച്ഛന്റെ വീട്ടുകാരേം അമ്മേടെ വീട്ടുകാരേം കുറിച്ച്. ഓരോന്ന് പറഞ്ഞ് അപ്പോഴൊക്കെ ഞങ്ങള് ഒഴിഞ്ഞു മാറും. അതിനൊരു കാരണം ഉണ്ടെടാ, നിങ്ങൾക്ക് ചൂണ്ടി കാണിച്ചു തരാൻ എനിക്കോ അവൾക്കോ അച്ഛനോ അമ്മയോ ഇല്ല."
അതുപറയുമ്പോ അച്ഛൻ കരഞ്ഞിരുന്നു. അന്നാദ്യമായി എന്റെ അച്ഛൻ കരയുന്നത് ഞാൻ കണ്ടു.
"ന്തച്ഛാ ഈ പറയണേ??"
"സീത മോളെ പറ്റി പറഞ്ഞപ്പോ അവിടെ ഞാൻ കണ്ടത് എന്റേം സീതയുടേം ജീവിതം തന്നെയാ. ഒരു കണക്കിന് നോക്കുവാണേ ആ കുട്ടി ഭാഗ്യവതിയാ. കുറച്ച് നാളെങ്കിലും ഒരു അച്ഛന്റേം അമ്മേടേം സ്നേഹം കിട്ടിലോ. അത് പോലും ഞങ്ങൾക്ക് കിട്ടിട്ടില്ലട. ഓർമ വച്ച നാള് തൊട്ട് ഏതോ ഒരു ഓഫ്‌നേജിൽ ആയിരുന്നു. അവിടുള്ള കന്യാസ്ത്രീമാരായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം. ഒരുപാട് പേരുണ്ടേലും കൂട്ട് കൂടിയിരുന്നത് ഉണ്ടാകണ്ണുകൾ ഉള്ള ആ പെണ്കുട്ടിയോട് മാത്രമായിരുന്നു. എന്തും തുറന്നു പറയുന്ന ഒരു കൂട്ടുകാരി. നമ്മടെക്കെ ജീവിതത്തില് എത്ര സന്തോഷം തോന്നിയാലും, സങ്കടം തോന്നിയാലും അതാദ്യം ചെന്ന് പറയുന്ന ഒരാളുണ്ടാകും. അവരോടത് പറഞ്ഞില്ലെങ്കിൽ ആ സന്തോഷത്തിന് ഒരു സംതൃപ്തിയും ഉണ്ടാകില്ല, ആ സങ്കടത്തിന് ഒരു സമാധനോം ഉണ്ടാകില്ല. എനിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും തുറന്ന് പറയാൻ അവളെ ഉണ്ടായിരുന്നുള്ളൂ. രമേട്ടാ എന്ന് വിളിച്ചു വരുന്ന ആ പാവടക്കാരി എന്നോ എന്റെ നെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു. 20 വയസ്സ് കഴിഞ്ഞപ്പോ ഒരു ജോലി കിട്ടി ഞാൻ വേറെ സ്ഥലത്തേക്ക് പോയി. അന്നാ ഉണ്ടകണ്ണുകൾ കണ്ണീരിലൂടെ എനിക്ക് യാത്ര പറഞ്ഞു.
💬 Comments
View all comments