Chapter Title : മായരാഗം പോലെ 2 [MJ]
ഞങ്ങൾ എത്തി ചേർന്നു. ഞാൻ ചുറ്റും നോക്കി. എങ്ങും മഞ്ഞ് പുതചു കിടക്കുന്ന മലനിരകൾ. അവിടെ
നടുക്ക് അഞ്ചു ആളുകളുടെ കൈകൾ ചേർത്ത് വെച്ചാൽ അത്രയും ചുറ്റളവ് ഉള്ള വലിയ ആൽമരം ഉണ്ട്. പേരറിയാത്ത ദേവതയ്ക്ക് മുന്നിൽ ഞങൾ കൈ തൊഴുതു നിന്നു. വിശ്വാസ പ്രകാരം സ്നേഹിക്കുന്നവർ ആരാണോ അവർ രണ്ട് പേർക്കും അല്ലെങ്കിൽ സ്നേഹിക്കുന്ന ആളെ മനസ്സിൽ ഓർത്തും ആണ് ചെയ്യേണ്ടത്. ചെയ്യാനുള്ള അവസരം ഒരു തവണ മാത്രം.
അവിടെ ചുവന്ന നൂലിൻ്റെ സ്ലൈവർ ഉണ്ട്. എപ്പോൾ വേണമങ്കിലും പൊട്ടാവുന്ന നൂൽ ആണ്. ദേവതയുടെ അനുഗ്രഹവും അനുവാദവും വാങ്ങി വേണം അത് എടുക്കാൻ. നൂൽ പതിയെ എടുത്തു പൊട്ടുന്ന വരെ നമുക്ക് അഴിക്കാം. എവിടെ പൊട്ടുന്നോ അവിടെ നിർത്തുക. നൂൽ എല്ലാം ആൽ മരത്തിൽ ചുറ്റി കെട്ടുക. ഒരു വട്ടം ആണെങ്കിൽ ഒരു ജന്മം അവർ ഒന്നിക്കും അത്രേ..
ഞാൻ ഈ കാര്യം ഓർത്തതും ഞാൻ മായെച്ചിയോട് ചോദിച്ചു.
നന്ദൻ : മായെചി... നമുക്ക് ഒരുമിച്ച് ഇത് ചെയ്താലോ..?
ചുവന്ന നൂലിലേക്ക് കൈ ചൂണ്ടി പറഞ്ഞതും
അൽഭുതത്തോടെ എന്നെ നോക്കി.
മായ : നന്ദൂട്ട... നീ ആരെയാണോ സ്നേഹിക്കുന്നത് അതായത് നിൻ്റെ ജീവിത പങ്കാളിയുമായി ആണ് ഇത് ചെയ്യേണ്ടത്.."
" ഭാര്യ പോയാൽ വേറെ ഭാര്യ വരും.. പക്ഷേ എനിക്കു എൻ്റെ മായേച്ചി എന്നും കൂടെ വേണം.
കാരണം മായേച്ചി വൺ ആൻഡ് ഒൺലി പീസ് ആണ്..."
അത് കേട്ട് മയെച്ചി എൻ്റെ ചെവിയിൽ പിടിച്ചു തിരുമി. കണ്ണിൽ പൊന്നീച്ച പറന്നു എന്ന് കേട്ടിട്ടുള്ളത് ഇപ്പോ
💬 Comments
View all comments